തജല്ലീ: മീലാദ് ആഘോഷ പരിപാടികൾ
ഷാർജ: ജെ എസ്.സി യുഎഇയുടെ ആഭിമുഖ്യത്തിൽ തജല്ലീ: മീലാദ് @1500 എന്ന പേരിൽ നബിദിന പരിപാടി സംഘടിപ്പിച്ചു. ഷാർജ മീയാ മാളിൽ നടന്ന പരിപാടി അൽ ഹാഫിസ് അബ്ദുൽ ജബ്ബാർ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് ഹുദവി അധ്യക്ഷത വഹിച്ചു. നബിദിനം ആഘോഷങ്ങൾക്കുപരിയായി നബിയുടെ ജീവിതത്തെയും സന്ദേശത്തെയും കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള അവസരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സയ്യിദ് അബ്ദുൽ ഖാദർ ഖാദിരി അൽ ബുഖാരി പറഞ്ഞു.
പ്രവാചകനോടുള്ള സ്നേഹം നബിദിനത്തിൽ മാത്രം ഒതുക്കേണ്ടതല്ലെന്നും, അനുദിന ജീവിതത്തിൽ അത് മുറുകെ പിടിക്കണമെന്നും, പ്രവാചകനോടുള്ള സ്നേഹം നമ്മുടെ മനസ്സുകളിൽ ദൃഢമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഹിയുദ്ദീൻ അഫീഫ് ജീലാനിയുടെ നേതൃത്വത്തിൽ നടന്ന മൗലിദ് പാരായണത്തോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. ഖമറുൽ ഹുദാ ഹുദവി പ്രസംഗിച്ചു. ഹബീബുറഹ്‌മാൻ ഹുദവി സ്വാഗതവും അബ്ദുൽ റഊഫ് കിടങ്ങഴി നന്ദിയും പറഞ്ഞു. നിയാസിന്‍റെയും റമീസിന്‍റെയും നേതൃത്വത്തിലുള്ള പ്രവാചക പ്രകീർത്തന ഗാനാലാപനങ്ങളും പരിപാടിയോട് അനുബന്ധിച്ച് നടന്നു.