ഷാർജ അൽ മജാസ് 3ൽ ജൂലൈ 7 മുതൽ താൽക്കാലിക റോഡ് അടച്ചിടൽ

 
Pravasi

ഷാർജ അൽ മജാസ് 3ൽ ജൂലൈ 7 മുതൽ താൽക്കാലിക റോഡ് അടച്ചിടൽ

ഓഗസ്റ്റ് 24 ഞായറാഴ്ച വരെ അടച്ചിടുന്നത്

Ardra Gopakumar

ഷാർജ: അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി വ്യാഴാഴ്ച മുതൽ അൽ മജാസ് 3-ൽ താൽക്കാലികമായി റോഡ് അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

കോർണിഷ് റോഡ് മുതൽ അൽ ഇൻതിഫാദ റോഡ് വരെ നീളുന്ന അൽ മജാസ് 3 മേഖലയിലെ ഒരു ഭാഗമാണ് വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 24 ഞായറാഴ്ച വരെ അടച്ചിടുന്നത്. അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായാണ് ഈ നടപടി.

വാഹനമോടിക്കുന്നവർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും കാലതാമസം ഒഴിവാക്കാൻ നിരത്തുകളിലെ അടയാളങ്ങൾ ശ്രദ്ധിക്കാനും ഷാർജ ആർ‌ടി‌എ അഭ്യർഥിച്ചു.

കനകക്കപ്പിൽ കന്നി മുത്തം

സി​​പി​​ഐ ‌ക​​ലി​​പ്പി​​ൽ ത​​ന്നെ

സംസ്‌കൃതമറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി കൊടുക്കാൻ ശുപാർശ

മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

രാഷ്‌ട്രപതി റഫാലിൽ പറക്കും