കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്ക് ടോളറൻസ് അവാർഡ്
ദുബായ്: ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലി യുടെ ഭാഗമായി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒക്‌റ്റോബർ 4 ന് ഹോർ അൽ അൻസ് ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന ഗ്രാൻഡ് ടോളറൻസ് കോൺഫ്രൻസിൽ അവാർഡ് സമ്മാനിക്കും. മത സാംസ്‌കാരിക വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലയിലെ 7 പതിറ്റാണ്ടിലേറെയായുള്ള നിസ്തുല സേവനത്തെ മുൻ നിർത്തിയാണ് കാന്തപുരത്തെ അവാർഡിന് തെരഞ്ഞെടുത്തിരിക്കുന്നത്.
സ്വാഗത സംഘo അഡ്വൈസറി ബോർഡ് വൈസ് ചെയർമാനും ഫ്ലോറ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഹസ്സൻ ഹാജി അവാർഡ് പ്രഖ്യാപനം നടത്തി.
വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘo അഡ്വൈസർ ബോർഡ് ഡയറക്ടർമാരായ ഡോ മുഹമ്മദ് കാസിം (ചെയർമാൻ അൽശിഫ മെഡിക്കൽ ഗ്രൂപ്പ്) ഡോ കരീം വെങ്കിടങ്ങ് ഡയറക്ടർ മലബാർ ഗോൾഡ്) സ്വാഗതസംഘം ചെയർമാൻ ഡോ സലാം സഖാഫി, ജനറൽ കൺവീനർ സലാം കോളിക്കൽ, അഡ്വൈസർ ബോർഡ് അംഗങ്ങളായ പി ടി എ മുനീർ, നിയാസ്, സമീർ സി ഇ ഒ പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർ മാൻ നസീർ ചൊക്ലി, പ്രോഗ്രാം കോർഡിനേറ്റർ മുനീർ പാണ്ടിയാല, സഹൽ പുറക്കാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.