യുഎഇ പൊതുമാപ്പ്: അപേക്ഷകരുടെ പാസ് പോർട്ട് കാലാവധി ഒരു മാസമായി കുറച്ചു 
Pravasi

യുഎഇ പൊതുമാപ്പ്: അപേക്ഷകരുടെ പാസ് പോർട്ട് കാലാവധി ഒരു മാസമായി കുറച്ചു

സംശയങ്ങൾക്ക് ഐ സി പി കോൾ സെന്‍ററിൽ വിളിക്കാമെന്ന് ഡയറക്ടർ ജനറൽ അറിയിച്ചു.

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതു മാപ്പിന്‌ അപേക്ഷിക്കുന്നവരുടെ പാസ് പോർട്ട് കാലാവധി ചുരുങ്ങിയത് 6 മാസമെങ്കിലും വേണമെന്നത് ഒരു മാസമായി കുറച്ചു. ഐ സി പി അധികൃതരാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ തീരുമാനം അനുസരിച്ച് 6 മാസത്തിൽ താഴെ പാസ് പോർട്ട് കാലാവധി ഉള്ളവർക്കും താമസ പദവി നിയമപരമാക്കാൻ സാധിക്കുമെന്ന് ഐ സി പി ഡയറക്ടർ ജനറൽ,മേജർ ജനറൽ സയീദ് അൽ ഖെയ്‌ലി പറഞ്ഞു.

പൊതുമാപ്പ് കാലയളവിൽ പാസ് പോർട്ട് പുതുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ സാധിക്കുന്നുവെന്നതാണ് ഈ ഇളവിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ഇത് വഴി കൂടുതൽ പേർക്ക്‌ പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി താമസ പദവി നിയമാനുസൃതമാക്കാൻ സാധിക്കും. പൊതു മാപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഐ സി പി കോൾ സെന്‍ററിൽ വിളിക്കാമെന്ന് ഡയറക്ടർ ജനറൽ അറിയിച്ചു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ്: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു