ഈദ്: യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു

 
Pravasi

ഈദ്: യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു

മാർച്ച് 30 ഞായർ മുതൽ ഏപ്രിൽ 1 ചൊവ്വ വരെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള അവധിയായിരിക്കും

ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാർക്കുള്ള ഈദുൽ ഫിത്വർ അവധി മാനവ വിഭവ ശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് മാർച്ച് 30 ഞായർ മുതൽ ഏപ്രിൽ 1 ചൊവ്വ വരെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള അവധിയായിരിക്കും. റമദാൻ 30ന് അവസാനിച്ചാൽ, അവധി ഏപ്രിൽ 2 ബുധൻ വരെ നീട്ടുമെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിൽ അറിയിച്ചു.

പൊതുമേഖലാ ജീവനക്കാരുടെ പെരുന്നാൾ അവധി നേരത്തെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) പ്രഖ്യാപിച്ചിരുന്നു. ഫെഡറൽ ഗവൺമെന്‍റ് ജീവനക്കാർക്കുള്ള അവധി ശവ്വാൽ 1 മുതൽ 3 വരെ ആയിരിക്കും. ശവ്വാൽ 4ന് പ്രവർത്തനം പുനരാരംഭിക്കും. റമദാൻ 30 ദിവസത്തിലാണ് അവസാനിക്കുന്നതെങ്കിൽ 30ന് ഒരധിക പൊതു അവധി കൂടി ഉണ്ടായിരിക്കും.

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവ് മരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി