ലുലു ആസ്ഥാനത്ത് യുഎഇ പതാക ദിനാചരണം
അബുദാബി: യുഎഇ പതാക ദിനത്തിന്‍റെ ഭാഗമായി, അബുദാബി ലുലു ഗ്രൂപ്പ് ആസ്ഥാനത്ത് ചെയർമാൻ എം.എ യൂസഫലി, അബുദാബി പോലീസ് ഫസ്റ്റ് ഓഫീസർ താരിഖ് മുഹമ്മദ് , ലുലു ഗ്രൂപ്പ് ജീവനക്കാർ എന്നിവർ ചേർന്ന് യുഎഇ ദേശീയ പതാക ഉയർത്തി. യുഎഇയിലെ ലുലു റീജിയണൽ ഓഫീസുകളിലും യുഎഇ പതാക ദിനാഘോഷം നടത്തി.
ഐക്യഅറബ് എമിറേറ്റ്സിന്‍റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പുതുക്കുന്നതിന്‍റെ പ്രതീകമായാണ് പതാക ദിനം ആചരിച്ചത്