20-ാം ചരമ വാർഷികത്തിൽ യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി  
Pravasi

20-ാം ചരമ വാർഷികത്തിൽ യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി

ദുബായ്: യു.എ.ഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാന്‍റെ ചരമ വാർഷികത്തിൽ അദ്ദേഹത്തിന്‍റെ സംഭാവനകൾ അനുസ്മരിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

തന്‍റെ രാജ്യത്തിന്‍റെ ജീവിതത്തെ സമ്പന്നമാക്കുകയും തലമുറകൾക്ക് അതീതമായ ഒരു ദർശനം കൊണ്ട് അത് ഉൾക്കൊള്ളുകയും ചെയ്ത മഹാനായ ഭരണാധികാരിയായിരുന്നു ഷെയ്ഖ് സായിദെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അതാണ് യഥാർത്ഥ അമർത്യതയുടെ സത്തയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിലെ തന്‍റെ അക്കൗണ്ടിൽ വീഡിയോയ്‌ക്കൊപ്പമുള്ള ഹൃദയ സ്‌പർശിയായ പോസ്റ്റിലാണ് ഷെയ്ഖ് മുഹമ്മദ് രാഷ്ട്ര പിതാവിനെ അനുസ്മരിച്ചത്.

ഷെയ്ഖ് സായിദിന്‍റെ പത്താം ചരമ വാർഷികത്തിൽ എഴുതിയ കവിത ഷെയ്ഖ് മുഹമ്മദ് അനുസ്മരിച്ചു:

അങ്ങയുടെ അശ്രാന്ത പരിശ്രമത്തിന് ശേഷം സമാധാനത്തോടെ വിശ്രമിക്കുക. എന്‍റെ സ്വന്തം പിതാവ്. അങ്ങ് അങ്ങയുടെ ജനങ്ങൾക്ക് ഒരു നേതാവ് മാത്രമല്ല; എല്ലാ അറബികൾക്കും ഒരു വഴിവിളക്കായിരുന്നു. ഞങ്ങളുടെ മഹത്വത്തിന്‍റെ ശില്പിയും ഞങ്ങളുടെ ഉത്ഥാനത്തിന്റെ നായകനും എന്ന നിലയിൽ, അങ്ങ് ഒരു യഥാർത്ഥ നേതാവിന്‍റെ ദയയും കുലീനമായ വംശ പരമ്പരയും ഉൾക്കൊള്ളുന്നു.'

ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഷെയ്ഖ് സായിദിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ മുഖം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ‌; കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രം വിവാദത്തിൽ

ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖം തന്‍റെയും ദുഃഖം: മന്ത്രി വീണാ ജോർജ്

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

മെഡിക്കൽ കോളെജ് അപകടം; മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ