യുഎഇ; അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് സാധ‍്യത 
Pravasi

യുഎഇ; അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് സാധ‍്യത

യുഎഇയിലെ കാലാവസ്ഥയാകട്ടെ വേനലിൽ നിന്ന് ശൈത്യത്തിലേക്ക് മാറുന്ന സമയമാണിത്

Aswin AM

അബുദാബി: അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന കുട്ടികളിൽ കാലാവസ്ഥാ മാറ്റം മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.വ്യത്യസ്ത കാലാവസ്ഥാ സ്വഭാവങ്ങൾ ഉള്ള രാജ്യങ്ങളിൽ നിന്ന് യുഎഇയുടെ കാലാവസ്ഥയിലേക്ക് എത്തുമ്പോൾ ശ്വാസകോശ സംബന്ധമായ അണുബാധ, ഗ്യാസ്‌ട്രോ രോഗങ്ങൾ,ത്വക് രോഗങ്ങൾ എന്നിവ പിടിപെടാമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

യുഎഇയിലെ കാലാവസ്ഥയാകട്ടെ വേനലിൽ നിന്ന് ശൈത്യത്തിലേക്ക് മാറുന്ന സമയമാണിത്. ചില രോഗങ്ങൾക്ക് യാത്രക്ക് ശേഷം വാക്സിൻ ആവശ്യമായി വരും.ധാരാളം വെള്ളം കുടിക്കുക,സമീകൃത ആഹാരം കഴിക്കുക,ആവശ്യത്തിന് വിശ്രമിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്

മൂന്നു തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പ് ജനുവരി 13ന്

"സപ്തസഹോദരിമാരെ വിഘടിപ്പിക്കും"; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു