യുഎഇയിലെ പള്ളികളിൽ ഇലക്​ട്രിക്​ വാഹനങ്ങളുടെ ചാർജിങ്​ സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി 
Pravasi

യുഎഇയിലെ പള്ളികളിൽ ഇലക്​ട്രിക്​ വാഹനങ്ങളുടെ ചാർജിങ്​ സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി

ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ്​ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്

ദുബായ്: കാൺബൺ രഹിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി യുഎഇയിലെ പള്ളികളിലും ഇലക്​ട്രിക്​ വാഹനങ്ങളുടെ ചാർജിങ്​ സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി. ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ്​ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജനറൽ അതോറിറ്റി ഓഫ്​ ഇസ്​ലാമിക്​ അഫേഴ്​സ്​, എൻഡോവ്​മെന്‍റ്​ ആൻഡ്​ സക്കാത്ത്​ (ഔഖാഫ്​) എന്നിവയുമായി സഹകരിച്ച് പള്ളികളിൽ ഇ-ചാർജിങ്​ യൂണിറ്റുകൾ സ്ഥാപിക്കാനാണ് പദ്ധതി.

രാജ്യത്ത്​ ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനും കെട്ടിട നിർമാണ മേഖലയിലെ ഉപയോഗം മൂലമുണ്ടാകുന്ന കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള മന്ത്രാലയത്തിന്‍റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് നടപടിയെന്ന് അതോറിറ്റി അറിയിച്ചു.

ഇലക്​ട്രിക്​ വാഹന ചാർജിങ്​ സ്​റ്റേഷനുകൾ സ്ഥാപിക്കുന്നതിന്​ കഴിഞ്ഞ ദിവസങ്ങളിൽ രണ്ട്​ സ്വകാര്യ കമ്പനികൾ ലൈസൻസ്​ നേടിയിരുന്നു. അമേരിക്കൻ കമ്പനിയായ ടെസ്​ലയും യുഎഇയുമാണ്​ സ്വതന്ത്ര ചാർജിങ്​​ പോയിന്‍റ്​ ഓപറേറ്റർ (സിപിഒ) ലൈസൻസ്​ നേടിയത്​.

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ