റാസൽഖൈമയിൽ ഇനി മുതൽ ഊബർ സേവനവും

 
Pravasi

റാസൽഖൈമയിൽ ഇനി മുതൽ ഊബർ സേവനവും

ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഇസ്മായിൽ ഹസൻ അൽ ബലൂഷിയും ഊബർ യുഎഇ ജനറൽ മാനേജർ താല നസൗലിയും ചേർന്നാണ് കരാർ ഒപ്പുവച്ചത്

UAE Correspondent

റാസൽഖൈമ: ഗതാഗത സൗകര്യങ്ങൾ പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായി റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രമുഖ ടാക്സി സർവീസ് ആപ്പായ ഊബറുമായി കരാറിൽ ഒപ്പുവച്ചു. ഇതോടെ ടാക്സികളും ലിമോസിനുകളും ഊബർ ആപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം റാസൽഖൈമയിൽ ലഭ്യമാകും. സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് വൈവിധ്യമാർന്ന യാത്രാ മാർഗങ്ങൾ ഒരുക്കുന്നതിനുമാണ് ഈ കരാർ .

ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഇസ്മായിൽ ഹസൻ അൽ ബലൂഷിയും ഊബർ യുഎഇ ജനറൽ മാനേജർ താല നസൗലിയും ചേർന്നാണ് കരാർ ഒപ്പുവച്ചത്.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും 24 മണിക്കൂറും ആപ്പ് വഴി വാഹനം വിളിക്കാനാകും. സുരക്ഷിതമായ ഡിജിറ്റൽ പേയ്‌മെന്‍റ് സൗകര്യവും ഇതിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. റാസൽഖൈമ സർക്കാരിന്‍റെ സുസ്ഥിരവും സ്മാർട്ടുമായ ഗതാഗത കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ കരാറെന്ന് ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു.

നാലാമത്തെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക്

9,400 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ സ്കൂൾ അഡ്മിഷൻ നിഷേധിക്കില്ല

എണ്ണത്തർക്കം: യുഎഇ ഒപെക് വിട്ടു

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ്; ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം