വാഹന നമ്പർ പ്ലേറ്റ് ലേലം: പത്ത് കോടിയോളം ദിർഹം സമാഹരിച്ച് ദുബായ് ആർടിഎ

 
Pravasi

വാഹന നമ്പർ പ്ലേറ്റ് ലേലം: പത്ത് കോടിയോളം ദിർഹം സമാഹരിച്ച് ദുബായ് ആർടിഎ

ഫാൻസി നമ്പർ പ്ലേറ്റായ ബിബി88 ന് മാത്രം 1.4 കോടി ദിർഹം ലഭിച്ചതായി ആർടിഎ അറിയിച്ചു.

Megha Ramesh Chandran

ദുബായ്: വാഹന നമ്പർ പ്ലേറ്റ് ലേലത്തിലൂടെ ദുബായ് ആർടിഎ 9.79 കോടി ദിർഹം സമാഹരിച്ചു. ഫാൻസി നമ്പർ പ്ലേറ്റായ ബിബി88 ന് മാത്രം 1.4 കോടി ദിർഹം ലഭിച്ചതായി ആർടിഎ അറിയിച്ചു.

വൈ31 നമ്പർ പ്ലേറ്റ് 62.7 ലക്ഷം, എം78, ബിബി 777 എന്നിവ 60 ലക്ഷം ദിർഹം വീതം എന്നിങ്ങനെയാണ് മറ്റ് നമ്പർ പ്ലേറ്റുകൾ ലേലത്തിൽ പോയത്.

ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ലേലത്തിൽ എഎ, ബിബി, കെ, എൽ, എം, എൻ, പി, ക്യു, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, സെഡ് എന്നീ കോഡുകളിലായി മൊത്തം 90 പ്ലേറ്റുകൾ ലേലം ചെയ്തതായി ആർടിഎ അധികൃതർ അറിയിച്ചു.

ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ക്യാനഡ

പാൽ ഉത്‌പാദനം 33.8 ലക്ഷം ടണ്ണിലേക്ക് എത്തിക്കും

സപ്ലൈകോ വിൽപന ശാലകൾ ചൊവ്വയും ബുധനും തുറക്കും

പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം ശക്തം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

സംഘാടനത്തിൽ വീഴ്ച; മോട്ടോർ വാഹന വകുപ്പിന്‍റെ പരിപാടി ബഹിഷ്ക്കരിച്ച് ഗണേഷ് കുമാർ