ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ തുടക്കം

 
Pravasi

ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ തുടക്കം

50 ലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

Jisha P.O.

ദുബായ്: ലോക സർക്കാർ ഉച്ചകോടിക്ക് ദുബായ് മദീനത് ജുമൈറയിൽ തുടക്കമായി. ഉച്ചകോടിയിൽ 45ലേറെ രാഷ്ട്രത്തലവന്മാരും 15 ഉപ ഭരണാധികാരികളും 500 മന്ത്രിമാരും ഉൾപ്പെടെ 150ലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ച കോടി നടക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് , സാമ്പത്തിക വളർച്ച, ഭാവി നഗരങ്ങൾ, ആഗോള ഭരണം തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ 445ലേറെ സെഷനുകൾ ഉണ്ടാകും. 700ലേറെ ആഗോള കമ്പനികളുടെ സിഇഒമാരും നൊബേൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ നൂറ്റമ്പതിലേറെ ശാസ്ത്രജ്ഞരുടെ സാന്നിധ്യവും ഉച്ചകോടിയെ സമ്പന്നമാക്കും.

പകരത്തിന് പകരം; യുഎസ് കപ്പലിനെ തകർത്തുവെന്ന് അവകാശപ്പെട്ട് ഇറാൻ സൈന്യം

ഒടുവിൽ നടപടി; പി.കെ. ശശിയെ പുറത്താക്കി സിപിഎം

കുവൈറ്റ് തീരത്ത് സ്ഫോടനം; എണ്ണ ചോരുന്നു

മധ്യസ്ഥ നീക്കവുമായി ചൈന; പ്രതിനിധിയെ പശ്ചിമേഷ്യയിലേക്കയക്കും

അസമിൽ സസ്പെൻഡ് ചെയ്ത 3 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു