വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രൊവിൻസ് ഭാരവാഹികളെ തെരഞ്ഞെടുത്തു

 
Pravasi

വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രൊവിൻസ് ഭാരവാഹികളെ തെരഞ്ഞെടുത്തു

കൈരളി ടിവി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് ടി. ജമാലുദ്ദീനെ ആദരിച്ചു

ദുബായ്: വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രൊവിൻസ് ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി ജോൺ ഷാരി, ചെയർമാനായി ഷാബു സുൽത്താൻ,സെക്രട്ടറിയായി റജി ജോർജ്, ട്രഷററായി ജോൺ കെ. ബേബി എന്നിവർ ചുമതലയേറ്റു.

മറ്റ് ഭാരവാഹികൾ: വൈസ്‌ പ്രസിഡന്‍റ്‌ അഡ്മിൻ-സന്തോഷ്‌ വർഗീസ്‌, വിമെൻസ്‌ ഫോറം പ്രസിഡന്‍റ് - ഷബ്ന സുധീർ,വിമെൻസ്‌ ഫോറം സെക്രട്ടറി -ഷീബ ടൈറ്റസ്‌, വിമെൻസ്‌ ഫോറം ട്രഷറർ - നസീമ മജീദ്‌, യൂത്ത്‌ ഫോറം പ്രസിഡന്‍റ്‌ - ദിയ നമ്പ്യാർ, യൂത്ത്‌ ഫോറം സെക്രട്ടറി- സുദേവ്‌ സുധീർ, യൂത്ത്‌ ഫോറം ട്രഷറർ - ടിറ്റോ ടൈറ്റസ്‌.

രക്ഷാധികാരികളായി രാജു തേവർമഠം, പ്രദീപ്‌ പൂഗാടൻ, അരുൺ ബാബു ജോർജ്ജ്‌, സുധീർ സുബ്രഹ്മണ്യൻ എന്നിവരെ തെരഞ്ഞെടുത്തു. ​​ദുബായ്‌ ഏഷ്യാന ഹോട്ടലിൽ വച്ച്‌ നടന്ന ചടങ്ങിൽ കൈരളി ടിവി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് ടി ജമാലുദീനെ ഓണററി അംഗത്വം  നൽകി ആദരിച്ചു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി