ശബരിമലയിൽ വെള്ളിയാഴ്ച ദർശനം നടത്തിയത് 96,853 ഭക്തർ; സ്‌പോട്ട് ബുക്കിങ് 22,000 കടന്നു 
Sabarimala

ശബരിമലയിൽ വെള്ളിയാഴ്ച ദർശനം നടത്തിയത് 96,853 ഭക്തർ; സ്‌പോട്ട് ബുക്കിങ് 22,000 കടന്നു

വെർച്വൽ ക്യൂ വഴി 70,000 ബുക്കിങാണ് അനുവദിച്ചത്

ശബരിമല: മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ച് നട അടയ്ക്കാൻ 6 നാൾ ശേഷിക്കേ ശബരിമലയിൽ പ്രതിദിനം എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വീണ്ടും വർധന. വെള്ളിയാഴ്ച 96,853 പേരാണ് ശബരിമലയിലെത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലൂടെ മാത്രം 22,203 പേരെത്തി.

വെർച്വൽ ക്യൂ വഴി 70,000 ബുക്കിങാണ് അനുവദിച്ചത്. പുല്ലുമേട് വഴി 3852 പേരും എത്തി. വ്യാഴാഴ്ച 96,007 ഭക്തരാണ് ശബരിമല ദർശനത്തിനെത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്‌പോട്ട് ബുക്കിങ് 22,000 കടക്കുന്നത്. 22,121 പേരാണ് വ്യാഴാഴ്ച സ്പോട്ട് ബുക്കിങിലൂടെ എത്തിയത്.

വെള്ളിയാഴ്ച രാവിലെ 8 മണിവരെയുള്ള കണക്കനുസരിച്ച് 31,507 പേരാണ് വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് കണക്കുപ്രകാരം എത്തിയിട്ടുള്ളത്. സ്‌പോട്ട് ബുക്കിങ് 7,718 ആണ്. ഭക്തജനത്തിരക്കേറുമ്പോഴും അധിക നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്താതെ സുഗമദർശനം സാധ്യമാക്കാൻ കഴിയുന്നുണ്ട്. മണ്ഡലപൂജയ്ക്കു ശേഷം ഡിസംബർ 26 ന് വൈകിട്ടാണ് നട അടയ്ക്കുന്നത്. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറക്കും.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍