സ്പോട്ട് ബുക്കിംഗ് അയ്യായിരമാക്കി ചുരുക്കി
പത്തനംതിട്ട: ശബരിമലയിൽ വ്യാഴാഴ്ചയും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ദർശനത്തിനായി ഭക്തർ 12 മണിക്കൂറോളം കാത്തുനിന്നതായാണ് വിവരം. ഒരു മിനിറ്റിൽ 65 പേരാണ് പടി കയറുന്നത്.
ശബരിമലയിൽ വ്യാഴാഴ്ച മുതൽ പ്രതിദിനം 75,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അവസരം നൽകുക.
സ്പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ അയ്യായിരമായി ചുരുക്കി. വിർച്വൽ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. ബുധനാഴ്ച 80,615 പേരാണ് ദർശനം നടത്തിയതെന്നാണ് റിപ്പോർട്ട്. വെർച്വൽ ക്യു ടിക്കറ്റുള്ള എല്ലാ ഭക്തർക്കും അനുമതി നൽകുന്നതാണ് തിരക്ക് അനിയന്ത്രിതമായി കൂടാൻ കാരണമെന്നാണ് വിവരം. ഒരു ദിവസം 75,000 പേർക്ക് മാത്രമാകും മല കയറാൻ അനുമതി.
ശുചിമുറി സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന് കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.കുടിവെളളമില്ലാത്തതും കോടതി ബുധനാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.