വൻ ചോക്കളേറ്റ് കൊള്ള; മോഷണം പോയത് 12 ടൺ കിറ്റ്കാറ്റ്

 
World

വൻ ചോക്കളേറ്റ് കൊള്ള; മോഷണം പോയത് 12 ടൺ കിറ്റ്കാറ്റ്

എവിടെ വച്ചാണ് ട്രക്ക് നഷ്ടപ്പെട്ടതെന്നതിൽ വ്യക്തത വരുത്താൻ കമ്പനി തയാറായിട്ടില്ല.

നീതു ചന്ദ്രൻ

റോം: പന്ത്രണ്ട് ടൺ കിറ്റ്കാറ്റ് ചോക്കളേറ്റ് മോഷ്ടിക്കപ്പെട്ടതായി പരാതിപ്പെട്ട് സ്വിസ് ഫുഡ് കമ്പനി നെസ്‌ലെ. മധ്യ ഇറ്റലിയിൽ നിന്നും പോളണ്ടിലേക്ക് കൊണ്ടു പോകുന്നതിനിടെ ട്രക്കുൾപ്പെടെ മോഷ്ടിക്കപ്പെട്ടു എന്നാണ് പരാതി. ട്രക്കിൽ 413,793 ബാർ കിറ്റ് കാറ്റ് ഉണ്ടായിരുന്നുവെന്നാണ് കമ്പനി അധികൃതർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

എന്നാൽ എവിടെ വച്ചാണ് ട്രക്ക് നഷ്ടപ്പെട്ടതെന്നതിൽ വ്യക്തത വരുത്താൻ കമ്പനി തയാറായിട്ടില്ല. ടൺ കണക്കിന് കിറ്റ്കാറ്റ് മോഷ്ടിക്കപ്പെട്ടതോടെ യൂറോപ്യൻ നാടുകളിൽ ഇനി കിറ്റ്കാറ്റിന് ക്ഷാമം നേരിട്ടേക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ട്രക്ക് എവിടെയാണെന്ന് ഇനിയും കണ്ടെത്താൻ ആയിട്ടില്ല. അന്വേഷണം തുടരുകയാണ്.

അനധികൃത മാർഗങ്ങളിലൂടെ യൂറോപ്യൻ വിപണിയിൽ ചോക്കളേറ്റ് എത്താൻ സാധ്യതയുണ്ടെന്നും നെസ്‌ലെ പറയുന്നു.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"