ലെബനനെ കത്തിച്ച് ഇസ്രയേൽ

 

social media

World

വെറും പത്തുമിനിറ്റിൽ നൂറോളം ആക്രമണങ്ങൾ ലെബനനെ കത്തിച്ച് ഇസ്രയേൽ

ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ മിസൈൽ വർഷം തൂകി ഐഡിഎഫ്

Reena Varghese

ബെയ്റൂട്ട്: ബെയ്റൂട്ട്, ബെക്കാ താഴ്വര, തെക്കൻ ലെബനൻ എന്നിവിടങ്ങളിൽ ഉടനീളം വെറും പത്തുമിനിറ്റിനുള്ളിൽ നൂറിലധികം ലക്ഷ്യങ്ങൾ ആക്രമിച്ച് ഇസ്രയേൽ. നിലവിലെ യുദ്ധത്തിലെ ലെബനനെതിരേ ഏറ്റവും വലിയ ഏകോപിത യുദ്ധമാണിത്. ജനവാസ മേഖലകളിലും അടിയന്തര സേവനങ്ങളിലും കനത്ത പുക ഉയർന്നു.

254 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. 890 പേർക്ക് പരിക്കേറ്റു. നൂറിലധികം ഹിസ്ബുള്ള ആസ്ഥാനങ്ങളും സൈനിക ലക്ഷ്യങ്ങളും ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇതിൽ പലതും ജനസാന്ദ്രതയുള്ള ജനവാസ മേഖലകളിലായിരുന്നു. ഇവിടങ്ങളിലെ ആശുപ്രത്രികളിൽ ഇപ്പോൾ രോഗികളുടെ മഹാപ്രളയമാണ്.

1500 ലേറെ പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിന്‍റെ ആക്രമണങ്ങളെ കാടത്തമെന്ന് വിശേഷിപ്പിച്ച് ലെബനൻ പ്രസിഡന്‍റ് ജോസഫ് ഔൺ രംഗത്തെത്തി.യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ഈ ബോംബാക്രമണത്തിൽ ലബനനിലെ ബറാച്ചിത് പട്ടണത്തിന് നേരെ ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മുന്നറിയിപ്പുകളൊന്നും കൂടാതെയായിരുന്നു ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം അഴിച്ചു വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎൻ അവകാശ മേധാവി വോൾക്കർ ടർക്ക് കൊലപാതകത്തിന്‍റെ തോതിനെ“ഭയാനകം” എന്നാണ് വിശേഷിപ്പിച്ചത്.

മന്ത്രിമാർക്ക് ജില്ലാ ചുമതലകൾ വീതിച്ചു നൽകി

ലോകകപ്പ് സംപ്രേഷണം സീ നെറ്റ്‌വർക്കിൽ തന്നെയെന്ന് സൂചന

''റെജി ചെറിയാന് സമ്പത്തിന്‍റെ അഹങ്കാരം, വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ എന്നോട് വലിയ സ്നേഹമൊന്നും കാണില്ല'', ജി. സുധാകരൻ

ഗുരുവായൂരിലെ വഴിപാട് കൗണ്ടറുകളിൽ ഗൂഗിൾ പേ; തിരക്ക് ഒഴിവാക്കാൻ വെർച്വർ ക്യൂ

തിങ്കളാഴ്ച മുതൽ പാലിനും തൈരിനും വില കൂടും