ദുബായിൽ യാത്രാ സമയം കുറയ്ക്കാൻ പ്രധാന റൂട്ടുകളിൽ 2 പുതിയ പാലങ്ങൾ 
World

ദുബായിൽ യാത്രാ സമയം കുറയ്ക്കാൻ പ്രധാന റൂട്ടുകളിൽ 2 പുതിയ പാലങ്ങൾ

ദുബായ് മറീനയുടെ തെക്ക് ഭാഗത്തെ ഖറൻ അൽ സബ്ഖ, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജംഗ്ഷനിൽ യാത്രാ സമയം കുറയും

UAE Correspondent

ദുബായ്: ഗതാഗതക്കുരുക്ക് രൂക്ഷമായ ദുബായ് മറീനയുടെ തെക്ക് ഭാഗത്തെ ഖറൻ അൽ സബ്ഖ, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജംഗ്ഷനിൽ യാത്രാ സമയം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ദുബായിൽ രണ്ട് പ്രധാന പാലങ്ങൾ തുറന്നു.

ആദ്യ പാലത്തിന് മണിക്കൂറിൽ 3,200 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. രണ്ടാമത്തേതിന് 664 മീറ്റർ നീളമുണ്ട്. രണ്ടിലുമായി മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് ശേഷിയുണ്ട്.

ഖറൻ അൽ സബ്ഖ സ്ട്രീറ്റിനെ അൽ അസായീൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാലം അടുത്ത മാസം തുറക്കുന്നതോടെയാണ് പദ്ധതി പൂർത്തിയാവുക. മണിക്കൂറിൽ 8,000 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഈ ക്രോസിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പദ്ധതി പൂർത്തിയാകുമ്പോൾ, ഖറൻ അൽ സബ്ഖ സ്ട്രീറ്റിൽ നിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള ഖിസൈസ്, ദേര ദിശകളിലെ ദൂരവും യാത്രാ സമയവും 40 ശതമാനം കുറയും.

തിരക്കേറിയ സമയങ്ങളിൽ 20 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയുമെന്നും ആർടിഎ എക്സിക്യൂട്ടിവ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ അൽ തായർ പറഞ്ഞു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ജബൽ അലി പോർട്ട് ദിശയിൽ വലത്തോട്ട് അൽ യലായിസ് സ്ട്രീറ്റിലേക്ക് വരുന്ന വാഹനങ്ങളുടെ യാത്രാ സമയം 21 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായി കുറയുകയും ചെയ്യും.

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമാന്തരമായുള്ള സർവീസ് റോഡിലെ ഉപരിതല കവലകൾ, തെരുവ് വിളക്കുകൾ, ട്രാഫിക് സിഗ്നലുകൾ, സ്റ്റോം ഡ്രെയിൻ ശൃംഖലകൾ, ജലസേചന സംവിധാനങ്ങൾ എന്നിവയ്ക്ക് പുറമെ മറ്റു ചില ഗതാഗത മെച്ചപ്പെടുത്തലുകളും പദ്ധതിയിൽ ഉൾപ്പെടുന്നു.

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ

ബോഫോഴ്സ് അഴിമതി: നിയമ നടപടികൾ അവസാനിപ്പിച്ചു

"നിങ്ങൾക്ക് മുട്ട പേടിയാണോ?" മഹുവ മൊയ്ത്രയോട് സുപ്രീം കോടതി

79 വർഷത്തെ കാത്തിരിപ്പ്; ആദ്യത്തെ സർക്കാർ ബസിനെ വരവേറ്റ് രാജസ്ഥാനിലെ ഗ്രാമീണർ |Video ‌

മഴ: കോഴിക്കോട് ജില്ലയിൽ ശനിയാഴ്ച സ്കൂൾ അവധി