യുറേനിയം സമ്പുഷ്ടീകരണം നിർത്തില്ല: അരാഗ്ചി

 

file photo

World

യുഎസിനെ ഭയമില്ല, യുറേനിയം സമ്പുഷ്ടീകരണം നിർത്തില്ല: അരാഗ്ചി

പശ്ചിമേഷ്യയിലെ യുഎസ് നാവിക വിന്യാസത്തിൽ തന്‍റെ രാജ്യം ഭയപ്പെടുന്നില്ലെന്നും അബ്ബാസ്.

Reena Varghese

ദോഹ/ടെഹ്റാൻ : ഇറാന്‍റെ മേൽ യുദ്ധം അടിച്ചേൽപിച്ചാലും വാഷിങ്ടണിന്‍റെ സമ്മർദ്ദത്തെ അതിജീവിക്കുമെന്നും ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നിർത്തില്ലെന്നും അത് ഇറാന്‍റെ അവകാശമാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.

"സമാധാനപരമായ ആണവ പദ്ധതിക്കും യുറേനിയം സമ്പുഷ്ടീകരണത്തിനും ഇറാൻ വളരെ വലിയ വില നൽകിയിട്ടുണ്ട്," അബ്ബാസ് അരാഗ്ചി ടെഹ്‌റാനിൽ നടന്ന ഒരു ഫോറത്തിൽ വ്യക്തമാക്കി.

ഇറാനോട് ആജ്ഞാപിക്കാൻ ആർക്കും അവകാശമില്ലെന്നും ഒമാനിൽ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി സംസാരിച്ച് രണ്ടു ദിവസത്തിനു ശേഷം അരാഗ്ചി പ്രതികരിച്ചു. പശ്ചിമേഷ്യയിലെ യുഎസ് നാവിക വിന്യാസത്തിൽ തന്‍റെ രാജ്യം ഭയപ്പെടുന്നില്ലെന്നും അബ്ബാസ് വ്യക്തമാക്കി.

ഇറാനെ ആണവ പദ്ധതിയിൽ ഒരു കരാറിലെത്താൻ നിർബന്ധിക്കാൻ ബലപ്രയോഗം നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു ഭീഷണിപ്പെടുത്തുമ്പോഴാണ് ഇറാന്‍റെ ഈ പ്രതികരണം. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളെ ടെഹ്‌റാൻ രക്തരൂക്ഷിതമായി അടിച്ചമർത്താൻ തുടങ്ങിയതിനുശേഷം, ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ഇസ്ലാമിക് റിപ്പബ്ലിക്കിൽ പതിനായിരക്കണക്കിന് ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ഇസ്രായേലുമായും യുഎസുമായും നടന്ന യുദ്ധത്തിന് മുമ്പ്, ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനം വരെ വർധിപ്പിച്ചിരുന്നു. ഇത് ആയുധ-ഗ്രേഡ് നിലവാരത്തിലേയ്ക്ക് വളരെ അടുത്ത സമ്പുഷ്ടീകരണ നിലയാണ്.

ബോംബ് കൈവശം വയ്ക്കാത്ത ലോകത്തിലെ ഒരേയൊരു രാജ്യം ഇറാൻ ആണെന്ന് യുഎൻ ആണവ നിരീക്ഷണ ഏജൻസി - ഇന്‍റർനാഷണൽ അറ്റോമിക് എനർജി ഏജൻസി പറഞ്ഞു.

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭയായി അംഗീകരിക്കും

പത്മകുമാറിനെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; നിര്‍ണായക നീക്കവുമായി സിപിഎം

കെ.ജി. സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്