കോളനിക്കാലത്ത് നടപ്പാക്കിയ സമ്മർദ്ദങ്ങളുമായി ഇനി ഇന്ത്യയെയും ചൈനയെയും വിരട്ടാൻ നോക്കിയാൽ നടപ്പാവില്ല : പുടിൻ

 

getty images

World

ഇതു കോളനി വാഴ്ചക്കാലമല്ല, അമെരിക്കയുടെ തന്ത്രങ്ങൾ വിലപ്പോവില്ല: ട്രംപിനു ചുട്ട മറുപടിയുമായി പുടിൻ

കോളനിക്കാലത്ത് നടപ്പാക്കിയ സമ്മർദ്ദങ്ങളുമായി ഇനി ഇന്ത്യയെയും ചൈനയെയും വിരട്ടാൻ നോക്കിയാൽ നടപ്പാവില്ല : പുടിൻ

മോസ്കോ: കോളനിക്കാലത്ത് നടപ്പാക്കിയ സമ്മർദ്ദങ്ങളുമായി ഇനി ഇന്ത്യയെയും ചൈനയെയും വിരട്ടാൻ നോക്കിയാൽ നടപ്പാവില്ല എന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. ബീജിങിൽ വിക്റ്ററി പരേഡിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു പുടിന്‍റെ പ്രതികരണം.

ഇന്ത്യയും ചൈനയും കരുത്തുറ്റ സാമ്പത്തിക ശക്തിയായി കഴിഞ്ഞു. കോളനിക്കാലത്തെ സമ്മർദ തന്ത്രങ്ങളുമായി ഇനി അവരെ ഉപദേശിക്കാൻ നടക്കില്ലെന്നും പുടിൻ വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെയുള്ള ട്രംപിന്‍റെ പ്രതികാരത്തീരുവ യുദ്ധത്തെ വിമർശിക്കുകയായിരുന്നു പുടിൻ.

ശിക്ഷിച്ചു കളയും എന്നൊക്കെ ട്രംപ് പറയുമ്പോൾ അത് ആരോടാണ് പറയുന്നതെന്നു കൂടി ആലോചിക്കണമെന്നും കൊളോണിയൽ കാലത്തിലൂടെ നടന്നു പോയ, ശക്തമായി പ്രതികരിക്കാൻ പോന്ന കരുത്താർജ്ജിച്ച രാജ്യങ്ങളാണവരെന്നും പുടിൻ ട്രംപിനെ ഓർമിപ്പിച്ചു.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി