യുഎസിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ പെട്രോള്‍ ബോംബേറ്; നിരവധി പേർക്ക് പരുക്ക് | Video

 
World

യുഎസിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ പെട്രോള്‍ ബോംബേറ്; നിരവധി പേർക്ക് പരുക്ക് | Video

ആക്രമണത്തെ ‘ഭീകരാക്രമണം’ എന്ന നിലയിൽ എഫ്ബിഐ അന്വേഷണമാരംഭിച്ചു.

വാഷിങ്ടൺ: യുഎസ് നഗരമായ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ പെട്രോള്‍ ബോംബേറ്. ബോള്‍ഡര്‍ നഗരത്തിലെ ഒരു മാളിനടുത്ത് റാലിയില്‍ പങ്കെടുത്തവര്‍ക്കു നേരെയാണ് പെട്രോള്‍ ബോംബ് എറുണ്ടായത്. ആക്രമണത്തിൽ 6 പേർക്ക് പൊള്ളലേറ്റു. നിരവധി പേർക്ക് പരുക്കേറ്റു. അക്രമിയുടെ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഞായാറാഴ്ച (May 1) ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. ഇന്ധനം നിറച്ച കുപ്പികള്‍ ആണ് അക്രമി ജനക്കൂട്ടത്തിന് നേരെ വലിച്ചെറിഞ്ഞത്. ബോൾഡർ നഗരത്തിലെ ഒരു മാളിനടുത്ത് 'പലസ്തീനെ സ്വതന്ത്രമാക്കുക' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ജനക്കൂട്ടത്തിന് നേരെ അക്രമി സ്വയം നിർമ്മിച്ച പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമിയെ ബൗള്‍ഡര്‍ നഗരത്തിലെ പൊലീസ് തിരിച്ചറിഞ്ഞു. മുഹമ്മദ് സാബ്രി സോളിമ (45) എന്നയാളാണ് എഫ്ബിഐയുടെ കസ്റ്റഡിയിലുള്ളത്. ബൈഡൻ ഭരണകൂടത്തിന്‍റെ കാലത്ത് യുഎസിൽ പ്രവേശിച്ചതിന് ശേഷം വിസ കാലാവധി കഴിഞ്ഞും താമസിക്കുന്ന ഈജിപ്ഷ്യൻ പൗരനാണ് സോളിമാനെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തെ 'ഭീകരാക്രമണം' എന്ന് വിശേഷിപ്പിച്ച എഫ്ബിഐ ഭീകരവാദമെന്ന നിലയിൽ തന്നെ അന്വേഷണം തുടങ്ങിയതായും അറിയിച്ചു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ