എബോള: ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റി വച്ചു

 
World

എബോള: ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റി വച്ചു

എബോള ബാധിത പ്രദേശങ്ങളിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങളും വിമാനത്താവളങ്ങളിലെ പരിശോധനകളും ഇന്ത്യ കൂടുതൽ ശക്തമാക്കി

Reena Varghese

ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ന്യൂഡൽഹിയിൽ നടത്താനിരുന്ന നിർണായകമായ ഇന്ത്യ-ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി മാറ്റി വച്ചു. ഒക്റ്റോബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉച്ചകോടിയാണ് നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് താൽക്കാലികമായി മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനായി നിശ്ചയിച്ചിരുന്ന ഈ ഉന്നതതല യോഗം വരും മാസങ്ങളിൽ സ്ഥിതിഗതികൾ ശാന്തമായ ശേഷം മാത്രമേ ഇനി നടക്കൂ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഭരണത്തലവന്മാരും പ്രതിനിധികളുമാണ് ഈ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്.

ഒരേ സമയം ഇത്രയധികം വിദേശ പ്രതിനിധികൾ എത്തുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യ സുരക്ഷാ വെല്ലുവിളികളും വൈറസ് വ്യാപന സാധ്യതയും മുൻകൂട്ടിക്കണ്ടാണ് ഇരുപക്ഷവും ചേർന്ന് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഉച്ചകോടി മാറ്റി വച്ചെങ്കിലും ആഫ്രിക്കൻ യൂണിയനുമായുള്ള നയതന്ത്ര ചർച്ചകളും മറ്റ് ഔദ്യോഗിക ആശയ വിനിമയങ്ങളും തടസമില്ലാതെ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഒപ്പം എബോള ബാധിത പ്രദേശങ്ങളിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങളും വിമാനത്താവളങ്ങളിലെ പരിശോധനകളും ഇന്ത്യ കൂടുതൽ ശക്തമാക്കി. വൈറസ് ബാധയുള്ള രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക നിർദേശങ്ങൾ നൽകി. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് വരും വർഷത്തിന്‍റെ തുടക്കത്തിൽ തന്നെ അന്താരാഷ്ട്ര സാഹചര്യങ്ങൾ മെച്ചപ്പെടുന്ന മുറയ്ക്ക് ഉച്ചകോടിയുടെ പുതിയ തിയതികൾ പ്രഖ്യാപിക്കുമെന്നാണ് മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.

"ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും"; ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ചെന്നിത്തല

കനത്ത മഴ; കോഴിക്കോട് താത്കാലിക പാലം ഒലിച്ചു പോയി

ചെന്നിത്തലയും പിഷാരടിയും ഇംഗ്ലിഷിൽ, അഷറഫ് കന്നഡയിൽ; സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ

"അധ്യാപകരും ഫോൺ ഉപയോഗിക്കേണ്ട"; കാസർഗോഡ് സ്കൂളുകളിൽ വിലക്ക്

നെയ്മറിന്‍റെ കാലിൽ പരുക്ക്; ആശങ്കയിൽ ബ്രസീൽ ടീമും ആരാധകരും