നിരുപാധികമായി കീഴടങ്ങണമെന്ന ആവശ്യം യുഎസ് അവരുടെ ശവക്കുഴിയിലേയ്ക്ക് കൊണ്ടു പോകേണ്ട ഒരു സ്വപ്നം മാത്രം: പെഷെസ്കിയാൻ

 

credit: AP

World

നിരുപാധികമായി കീഴടങ്ങണമെന്ന ആവശ്യം യുഎസ് അവരുടെ ശവക്കുഴിയിലേയ്ക്ക് കൊണ്ടു പോകേണ്ട ഒരു സ്വപ്നം മാത്രമെന്ന് ഇറാൻ

ഗൾഫ് അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ തീവ്രമായ വെടിവയ്പിന്‍റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവനകൾ.

Reena Varghese

നിരുപാധികമായി കീഴടങ്ങണമെന്ന് യുഎസ്, ആ ആവശ്യം യുഎസ് അവരുടെ ശവക്കുഴിയിലേയ്ക്ക് കൊണ്ടു പോകേണ്ട ഒരു സ്വപ്നം മാത്രമെന്ന് ഇറാൻ. നിരുപാധികമായി കീഴടങ്ങുകയല്ലാതെ ഇറാനു മുമ്പിൽ മറ്റു വഴികളില്ലെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെ ഭീഷണിപ്പെടുത്തിയതിനു പിന്നാലെ കുറിക്കു കൊള്ളുന്ന മറുപടിയുമായി ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷെസ്കിയാൻ.

നിരുപാധികമായ കീഴടങ്ങൽ എന്ന അമെരിക്കയുടെ ആവശ്യം അവർ അവരുടെ ശവക്കുഴിയിലേയ്ക്ക് കൊണ്ടു പോകേണ്ട ഒരു സ്വപ്നം മാത്രമാണെന്നായിരുന്നു ഇറാൻ പ്രസിഡന്‍റ് തിരിച്ചടിച്ചത്.

ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത മുൻകൂട്ടി റെക്കോർഡ് ചെയ്ത പ്രസംഗത്തിലാണ് പ്രസിഡന്‍റ് മസൂദ് പെഷെസ്കിയാൻ ഈ പ്രസ്താവന നടത്തിയത്. ഇസ്രയേലും അമെരിക്കയും ഇസ്ലാമിക് റിപ്പബ്ലിക്കിനെ ലക്ഷ്യമിട്ട് വ്യോമാക്രമണം തുടരുന്നതിനിടെ ഗൾഫ് അറബ്

രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ തീവ്രമായ വെടിവയ്പിന്‍റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവനകൾ വന്നത്. ബഹ്റൈൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഉണ്ടായി.

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു

കോടിയേരി നൽകിയ ഉറപ്പുകൾ പാലിക്കപ്പെടണം; നിയമസഭാ തെരഞ്ഞെടുപ്പിൽ 6 സീറ്റെന്ന ആവശ്യത്തിലുറച്ച് ആർ​ജെ​ഡി

ഏഴു രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

ഐആർഐഎസ് ലവാന്‍റെ ദൃശ്യം പകർത്തി; കൊച്ചിയിൽ 2 മാധ്യമപ്രവർത്തകർ അറസ്റ്റിൽ

വന്ദന കൊലക്കേസ്; വിധി മാർച്ച് 17ന്, അന്തിമ വാദം പൂർത്തിയായി