ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും
File image
വാഷിങ്ടൺ: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തീരുവ നയങ്ങൾ അടക്കം ഇരുരാജ‍്യങ്ങളും തമ്മിൽ അഭിപ്രായ വ‍്യത‍്യാസങ്ങൾ നിലനിൽക്കെയാണ് ട്രംപ് റിപ്പബ്ലിക് ദിനാംശസകൾ നേർന്നത്.
ഇന്ത‍്യയിലെ ജനങ്ങൾക്കും സർക്കാരിനും അമെരിക്കയിലെ ജനങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു. ഇന്ത‍്യയും അമെരിക്കയും തമ്മിലുള്ളത് ചരിത്രപരമായ ബന്ധമാണെന്ന് ട്രംപ് സന്ദേശത്തിൽ പറഞ്ഞു. അതേസമയം, വ‍്യാപാര കരാറിനെ പറ്റി ട്രംപ് പരാമർശിച്ചില്ല.