ഇസ്രയേലിൽ സൈന്യത്തിൽ ആൾ ക്ഷാമമെന്ന് സൈനിക മേധാവി ഇയാൻ സമീർ

 

file photo

World

ഇസ്രയേൽ സൈന്യത്തിൽ ആൾക്ഷാമം: സൈനിക മേധാവി

സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

Reena Varghese

ടെൽ അവീവ്: ഇസ്രയേലിൽ സൈന്യത്തിൽ ആൾ ക്ഷാമമെന്ന് സൈനിക മേധാവി ഇയാൻ സമീർ. സൈനിക മേധാവിയുടെ ഈ വെളിപ്പെടുത്തൽ ഇസ്രയേലിൽ വ്യാപക രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ഇസ്രയേൽ സൈനികർ കടുത്ത ക്ഷീണത്തിലാണെന്നും സൈന്യത്തിലെ ആൾക്ഷാമം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വൻ തകർച്ചയുണ്ടാകുമെന്നും സൈനിക മേധാവി മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെ വിഷയത്തിൽ പ്രതിപക്ഷവും രംഗത്തെത്തി.

സൈനിക മേധാവിയുടെ മുന്നറിയിപ്പ് അതീവ ഗുരുതരമാണെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിലവിലെ ഭരണകൂടത്തിന്‍റെ പരാജയമാണ് ഇതെന്നും ഇസ്രയേൽ പ്രതിപക്ഷം വ്യക്തമാക്കി.ഇറാൻ സംഘർഷം തുടരുന്നതിനിടെ പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി ഖത്തറും അമെരിക്കയും സംയുക്ത നീക്കം ആരംഭിച്ചു.

ഖത്തർ പ്രധാനമന്ത്രി അമെരിക്കൻ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.

മേഖലയിലെ നിലവിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഖത്തർ പ്രധാനമന്ത്രിയും അമെരിക്കൻ യുദ്ധ സെക്രട്ടറിയും ചേർന്ന് സംയുക്തമായി പ്രവർത്തിക്കാനാണ് ധാരണ. പ്രതിരോധ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്