ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് 'തിടുക്കമില്ലെന്ന്' ട്രംപ്

 
World

ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് 'തിടുക്കമില്ലെന്ന്' ട്രംപ്

സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾക്ക് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി ടെഹ്റാനില്‍ എത്തും

Reena Varghese

വാഷിങ്ടണ്‍: അമെരിക്കയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചാ മേശയിലേക്ക് മടങ്ങിയെത്താന്‍ ഇറാന് എത്ര സമയം നല്‍കുമെന്ന ചോദ്യത്തിന്, തനിക്ക് അതിനായി നിശ്ചിത സമയപരിധിയൊന്നുമില്ലെന്നും ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തനിക്ക് യാതൊരു തിടുക്കവുമില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

'എനിക്ക് സമയക്രമമൊന്നുമില്ല. എനിക്ക് തിടുക്കവുമില്ല' ട്രംപ് പറഞ്ഞു. യുദ്ധത്തിൽ യുഎസ് 'വലിയ തോതില്‍ വിജയിച്ചു കൊണ്ടിരിക്കുകയാണെന്ന്' പറഞ്ഞ ട്രംപ്, തന്‍റെ നിലപാട് വിശദീകരിക്കുന്നതിനിടെ ഇറാന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളിലേക്കും വിരല്‍ ചൂണ്ടി.

'ഇറാന്‍ അതിരൂക്ഷമായ വിലക്കയറ്റം നേരിടുന്നു, അവരുടെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്നു, സ്വന്തം ജനങ്ങളോട് ഇറാന്‍ ഭരണകൂടം വളരെ മോശമായാണ് പെരുമാറുന്നത്. ഒട്ടേറെ പ്രതിഷേധക്കാരെ അവര്‍ കൊന്നൊടുക്കുകയും ചെയ്യുന്നു'അദ്ദേഹം പറഞ്ഞു. സൈനിക ആക്രമണങ്ങളേക്കാള്‍ സാമ്പത്തിക നടപടികളാണോ കൂടുതല്‍ ഫലപ്രദം എന്ന ചോദ്യത്തിന് 'രണ്ടും ഫലപ്രദമാണെന്നാണ് തോന്നുന്നതെന്നും' ട്രംപ് പറഞ്ഞു.

അതേസമയം ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനും, സംഘര്‍ഷം ലഘൂകരിക്കുന്നതിനുമുള്ള വഴികള്‍ ആരായുന്നതിനുമായി ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി ടെഹ്റാനില്‍ എത്തുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി അറിയിച്ചു.

'ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു'; സണ്ണി എം. കപിക്കാടിനെതിരേ പൊലീസിൽ പരാതി

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത് ഓട്ടോറിക്ഷ രൂപമാറ്റം വരുത്തിയതിനാൽ: പ്രാഥമിക അന്വേഷണ റിപ്പോർട്ട്

സുകുമാരക്കുറുപ്പ് ജീവനോടെയുണ്ട്‍? ബ്രൂണെയിലെന്ന് വാർത്ത, അന്വേഷിക്കാൻ പൊലീസ്

22,000 കോടിയുടെ കടം, പക്ഷേ തിരിച്ചടയ്ക്കേണ്ടത് വെറും ആറര കോടി: ബിജെപി മുൻ എംപി സുഭാഷ് ചന്ദ്രയ്ക്ക് വൻ ഇളവ്

നേപ്പാളിലെ മിന്നൽ പ്രളയം; ഉത്തർപ്രദേശിലേക്ക് നദിയിലൂടെ ഒഴുകിയെത്തി മൂന്ന് മൃതദേഹങ്ങൾ