.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഹോർമൂസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നത് 21 ഇന്ത്യൻ കപ്പലുകൾ , 611 ജീവനക്കാർ
file photo
ന്യൂഡൽഹി: ഇറാനു നേരെ അമെരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തെ തുടർന്ന് ഹോർമൂസ് കടലിടുക്ക് നിശ്ചലമായതോടെ ലോക കപ്പൽ ഗതാഗതം തന്നെ താറുമാറയതിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്നത് 21 ഇന്ത്യൻ കപ്പലുകൾ. ഈ കപ്പലുകളിലായി 611 ജീവനക്കാരാണ് ദിവസങ്ങളായി കടലിൽ കുടുങ്ങിയിട്ടുളളത്.
ഇതിനിടെ ഇറാനിൽ നിന്ന് ഇന്ത്യൻ എണ്ണ ടാങ്കറുകൾ ഹോർമൂസ് കടലിടുക്ക് കടക്കാനുള്ള ചർച്ചകൾ ശക്തമാക്കി ഇന്ത്യ. രണ്ട് എണ്ണക്കപ്പലുകൾക്ക് യാത്രാനുമതി നൽകിയിരുന്നു. കൂടുതൽ കപ്പലുകൾ കടത്തി വിടുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ പ്രശ്നപരിഹാര ചർച്ചകൾ തുടങ്ങിയത്.
കപ്പലുകളും ജീവനക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടിയാണ് സർക്കാർ ഒരുക്കുന്നത്. ഇതിനിടെ ഇന്ത്യ ഇറാന് അവശ്യ മരുന്നുകൾ കൈമാറിയതിന് ഇറാൻ നന്ദി അറിയിച്ചു. ഇറാനുള്ള മാനുഷിക പരിഗണന എന്ന നിലയ്ക്ക് ഇറാനിയൻ റെഡ് ക്രസന്‍റിന് ഇന്നലെ സർക്കാർ മരുന്നുകൾ കൈമാറിയിരുന്നു.