അമെരിക്കയ്ക്കു നഷ്ടമായത് 13 സൈനികരെ

 

file photo

World

യുഎസ്-ഇറാൻ യുദ്ധം പതിനെട്ടു ദിനങ്ങൾ

അമെരിക്കയ്ക്കു നഷ്ടമായത് 13 സൈനികരെ; 200 പേർക്ക് പരിക്ക്

Reena Varghese

വാഷിങ്ടൺ: അമെരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ സൈനിക നീക്കം ആരംഭിച്ചിട്ട് മൂന്നാഴ്ച പിന്നിടുമ്പോള് അമെരിക്കയ്ക്ക് നഷ്ടമായത് 13 സൈനികരെ. സംഘർഷത്തിനിടെ പരിക്കേറ്റ യുഎസ് സൈനികരുടെ എണ്ണം 200 ആയി ഉയർന്നതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു.

എന്നാൽ സൈനികരിൽ കൂടുതൽ പേരുടെയും പരിക്ക് നിസാരമായിരുന്നു എന്നും ഇവരിൽ 180 പേർ വീണ്ടും ഡ്യൂട്ടിയിൽ തിരിച്ചെത്തിയെന്നും യുഎസ് ആർമിയുടെ സെൻട്രൽ കമാൻഡ് അറിയിച്ചു. 10 പേരുടെ പരിക്കുകൾ ഗുരുതരമാണെന്നും കമാൻഡ് കൂട്ടിച്ചേർത്തു.

കുവൈറ്റ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ, ബഹ്റൈൻ, ഇറാഖ്, ഇസ്രയേൽ എന്നിവിടങ്ങളിൽ ഈ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഫെബ്രുവരി 28 ന് സംഘർഷം ആരംഭിച്ചതിനു ശേഷം 113 സൈനികർ കൊല്ലപ്പെട്ടു എന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അറബ് ഗൾഫ് രാജ്യങ്ങളിലെ നയതന്ത്ര കേന്ദ്രങ്ങൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ എന്നിവയെ ഇറാൻ ലക്ഷ്യമിട്ടിട്ടുണ്ട്.

കൂടാതെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. ഇറാനിയൻ ആക്രമണങ്ങളിൽ 150ലധികം യുഎസ് സൈനികർക്ക് പരിക്കേറ്റതായി കഴിഞ്ഞയാഴ്ച റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനിലെ 7000ത്തിലധികം ലക്ഷ്യങ്ങൾ യുഎസ് ആക്രമിച്ചെന്നും റിപ്പോർട്ടുണ്ടായിരുന്നു.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്