ഒമാനിലെ ദുഖം തുറമുഖത്ത് വീണ്ടും ഡ്രോൺ ആക്രമണം

 
World

ഒമാനിലെ ദുഖം തുറമുഖത്ത് വീണ്ടും ഡ്രോൺ ആക്രമണം; ഇന്ധനടാങ്കിന് കേടുപാട്

ആക്രമണത്തിൽ ആർക്കും പരുക്കില്ല

Jisha P.O.

മസ്കത്ത്: ഒമാനിലെ ദുഖം വാണിജ്യ തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കറുകൾക്ക് നേരേ വീണ്ടും ഡ്രോൺ ആക്രമണം. ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ധന ടാങ്കിന് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരുക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഒമാൻ വാർത്ത ഏജൻസി അറിയിച്ചു.

അടിയന്തരസേന ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് നടന്ന ഈ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു.

രാജ്യത്തിന്‍റെ സുരക്ഷയും സമാധാനവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ച് വരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്