റമദാൻ മാസത്തെ ആദ്യ പകുതിയിൽ ഷാർജയിൽ പിടിയിലായത് 107 യാചകർ

 
World

റമദാൻ മാസത്തെ ആദ്യ പകുതിയിൽ ഷാർജയിൽ പിടിയിലായത് 107 യാചകർ

പിടിയിലായവരിൽ 87 പുരുഷൻമാരും 20 വനിതകളും ഉൾപ്പെടുന്നു | പിടിച്ചെടുത്തത്​ അഞ്ചു ലക്ഷം ദിർഹം

VK SANJU

ഷാർജ: റമദാൻ മാസത്തെ ആദ്യ പകുതിയിൽ ഷാർജയിൽ പോലീസ് പിടിയിലായത് 107 യാചകർ. ഇവരിൽ നിന്ന് അഞ്ച് ലക്ഷം ദിർഹം പിടിച്ചെടുത്തു. പിടിയിലായവരിൽ 87 പുരുഷൻമാരും 20 വനിതകളും ഉൾപ്പെടുന്നു.

പൊതുജനങ്ങളുടെ അനുകമ്പ ചൂഷണം ചെയ്യുന്നത്​ തടയുന്നതിനും സംഭാവന അർഹരിലേക്ക്​ എത്തിക്കുന്നതിനും ലക്ഷ്യമിട്ട് ​ ഷാർജ പൊലീസ്​ ആരംഭിച്ച 'ഭിക്ഷാടനം കുറ്റകൃത്യമാണ്​, ദാനം ഉത്തരവാദിത്വമാണ്​' എന്ന ബോധവത്​കരണ ക്യാംപെയ്​നിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്​ ഭിക്ഷാടകർ അറസ്റ്റിലായത്​.

901, 80040 എന്നീ നമ്പറുകൾ വഴി ഭിക്ഷാടകരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയ കമ്യൂണിറ്റി അംഗങ്ങൾ​ അഭിനന്ദനം അർഹിക്കുന്നതായി സ്​പെഷ്യൽ ടാസ്ക്​ ഡിപാർട്ട്​മെന്‍റ്​ ഡയറക്ടർ ജനറൽ ഉമർ അൽ ഗസൽ പറഞ്ഞു.

ജനങ്ങൾ നൽകിയ കൃത്യമായ വിവരം നിയമലംഘകരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും സഹായകമായതായും അദ്ദേഹം പറഞ്ഞു.

സംഭാവനകൾ നൽകുന്നതിനായി ഔദ്യോഗിക ജീവകാരുണ്യ സംഘടനകളേയും സ്ഥാപനങ്ങളെയും ആശ്രയിക്കണമെന്നും അത് വഴി ​ അർഹരായവരിലേക്ക്​ സംഭാവനകൾ എത്തുവെന്ന്​ ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാർജയിൽ യാചകർ പ്രതിദിനം 367 ദിർഹം സമ്പാദിക്കുന്നതായി പൊലീസ്​ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദുബായിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 33 യാചകരെയാണ് പൊലീസ്​ പിടികൂടിയത്.

ശബരിമല സ്വർണക്കൊള്ള; ഇഡി റെയ്ഡിൽ നിർണായ രേഖകൾ ലഭിച്ചെന്ന് വിവരം

ഗുരുവായൂർ ദേവസ്വം നിയമനം; ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് അധികാരമില്ലെന്ന വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ

കോടതിയെ വിഡ്ഢിയാക്കാമെന്ന് കരുതിയോ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പിഴയിട്ട് സുപ്രീംകോടതി

കേരളജനതയെ പുകഴ്ത്തി പ്രധാനമന്ത്രി; നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ബിജെപിക്ക് അവസരം നൽകും

മനേക ഗാന്ധിക്ക് താക്കീത്; അനാവശ്യ അഭിപ്രായപ്രകടനം നിയമനടപടിയിലേക്ക് നയിക്കുമെന്ന് സുപ്രീംകോടതി