"കഷ്ടകാലം തുടങ്ങും, വിലപിടിപ്പുള്ള ഒന്ന് നഷ്ടപ്പെടും''; പ്രവചനം സത്യമാവാൻ ഐഫോൺ മോഷ്ടിച്ച ജോത്സ്യൻ അറസ്റ്റിൽ

 

representative image

World

"കഷ്ടകാലം തുടങ്ങും, വിലപിടിപ്പുള്ള ഒന്ന് നഷ്ടപ്പെടും''; പ്രവചനം സത്യമാക്കാൻ ഐഫോൺ മോഷ്ടിച്ച ജോത്സ്യൻ അറസ്റ്റിൽ

പുതുവർഷ ദിനത്തിൽ ക്ഷേത്ര പരിസരത്ത് പ്രായമായ ആളുടെ വേഷം കെട്ടി മ്യുവാങ്കേവ് നിലയുറപ്പിക്കുകയായിരുന്നു

Namitha Mohanan

പട്ടായ: തന്‍റെ പ്രവചനം ഫലിക്കാൻ യുവതിയുടെ ഐഫോൺ മോഷ്ടിച്ച ജോത്സ്യൻ പിടിയിൽ. തായ്‌ലണ്ടിലെ പട്ടായയിലെ വാട്ട് ചൈമോങ്‌കോൾ‌ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. 38 കാരനാ ഉഡോംസോപ് മ്യുവാങ്കേവ് എന്നയാളാണ് പിടിയിലായത്.

പുതുവർഷ ദിനത്തിൽ ക്ഷേത്ര പരിസരത്ത് പ്രായമായ ആളുടെ വേഷം കെട്ടി മ്യുവാങ്കേവ് നിലയുറപ്പിക്കുകയായിരുന്നു. വഴിപോക്കരെ വിളിച്ചു വരുത്തി ഭാവി പ്രവചിക്കുകയായിരുന്നു. ഇതിനിടെ മ്യുവാങ്കേവിനെ കണ്ട ഒരു യുവതി പാവം തോന്നി ഭാവി നോക്കാൻ തയാറാവുകയായിരുന്നു.

യുവതിയുടെ ഭാവിനോക്കിയ മ്യുവാങ്കേവ് ഉടൻ തന്നെ വലിയൊരു നിർഭാഗ്യം സംഭവിക്കുമെന്നും വിലപിടിപ്പുള്ള എന്തോ ഒന്ന് നഷ്ടപ്പെടുമെന്നും ജ്യോത്സ്യൻ പറഞ്ഞു. ഇത് തടയാനായി പൂജകൾക്കായി പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു എന്നാൽ അത് യുവതി നിരസിച്ചു.

അവിടെ നിന്ന് പോയ യുവതി അൽപസമയത്തിനകം തന്‍റെ ഐഫോൺ കാണാതായത് ശ്രദ്ധിക്കുകയായിരുന്നു. തിരിച്ചെത്തി ജോത്സ്യനോട് ചോദിച്ചെങ്കിലും അദ്ദേഹം തന്‍റെ പ്രവചനം സത്യമായതെന്ന് പറയുകയായിരുന്നു. ഫോൺ മോഷ്ടിച്ച ആളെ താൻ കണ്ടെന്നും അടയാളങ്ങളുമെല്ലാം അദേഹം യുവതിക്ക് പറഞ്ഞുകൊടുത്തു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി നാട്ടുകാരുടെ സഹായത്തോടെ മ്യുവാങ്കോവിന്‍റെ ബാഗ് പരിശോധിച്ച യുവതിക്ക് തന്‍റെ ഐഫോൺ ലഭിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.

ലഡാഖിനു സമീപം ചൈന സൈനിക സന്നാഹങ്ങൾ വർധിപ്പിക്കുന്നു | Video

പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ഐപിഎല്ലിൽനിന്നു പുറത്താക്കിയ മുസ്താഫിസുറിന് നഷ്പരിഹാരം കിട്ടില്ല

രാഹുൽ ഈശ്വറിന് എംഎൽഎ ആകണം!

യുഡിഎഫ് വെറും പിആർ മുന്നണി: വി. ശിവൻകുട്ടി