അഫ്ഗാനിസ്ഥാനിൽ 17 കുട്ടികൾ ഉൾപ്പടെ 50 ലധികം പേർ ബസ് അപകടത്തിൽ മരിച്ചു

 
World

ബസ് ട്രക്കിലും ബൈക്കിലും ഇടിച്ചു; 17 കുട്ടികൾ ഉൾപ്പടെ അഫ്ഗാനിസ്ഥാനിൽ 70 ലധികം പേർ മരിച്ചു | Video

ട്രക്കിലെ 2 പേരും മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന 2 പേരും ഉൾപ്പടെ മരിച്ചു.

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ തീപിടിത്തത്തിൽ 70-ലേറെപ്പേർക്ക് ജീവൻ നഷ്ടമായി. അഭയാർത്ഥികളുമായി പോയ ബസ് നിയന്ത്രണംവിട്ട് ഒരു ട്രക്കിലും മോട്ടോർ സൈക്കിളിലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ 17 പേർ കുട്ടികളാണെന്ന് പ്രവിശ്യാ സർക്കാർ വക്താവ് അഹമ്മദുള്ള മുത്തഖിയും പ്രാദേശിക പൊലീസും അറിയിച്ചു.

ഇറാനിൽ നിന്ന് മടങ്ങിയെത്തിയ അഫ്ഗാൻ കുടിയേറ്റക്കാരുമായി കാബൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഹെറാത്ത് നഗരത്തിന് പുറത്തുള്ള ഗുസാര ജില്ലയിലാണ് അപകടം നടന്നത്. ബസിന്‍റെ അമിത വേഗതവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പ്രവിശ്യയിലെ പൊലീസ് പറയുന്നു.

നിയന്ത്രണം വിട്ട ബസ് ആദ്യം മോട്ടോർ സൈക്കിളുമായി ഇടിച്ചതിനുശേഷം ഇന്ധനം വഹിച്ചിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും ബസിലുണ്ടായിരുന്നവരാണ്. 3 പേർ മാത്രം അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രക്കിൽ സഞ്ചരിച്ചിരുന്ന 2 പേരും മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന 2 പേരും ഉൾപ്പടെ അപകടത്തിൽ മരിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ വ്യാഴാഴ്ച കേരളത്തിലെത്തും

60 വയസിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ വീതം നൽകും

ഓണത്തിന് സ്കൂൾ കുട്ടികൾക്ക് 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ കോലിയും രോഹിത്തും ഇല്ല

ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി