ഹോർമുസിൽ 'അഡ്‌നോക് ' കപ്പലിന് നേർക്ക് ആക്രമണം: അപലപിച്ച് യുഎഇ

 
World

ഹോർമുസിൽ 'അഡ്‌നോക്' കപ്പലിനു നേരേ ആക്രമണം: അപലപിച്ച് യുഎഇ

ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല

UAE Correspondent

അബുദാബി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെ മിസൈലാക്രമണമുണ്ടായതായി അബുദാബി നാഷണൽ ഓയിൽ കമ്പനിയായ അഡ്നോക് സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും നിലവിൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും കമ്പനി വ്യക്തമാക്കി.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന നടപടികളിൽ നിന്ന് പിന്മാറണമെന്നും യുഎഇ ആവശ്യപ്പെട്ടു.

മുട്ടിൽ മരംമുറി കേസ്; വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ

നീലക്കുറിഞ്ഞി കാണാനെത്തിയ വിദ്യാർഥികളെ തേനീച്ച കുത്തി; കാട്ടിനുള്ളിൽ കുടുങ്ങിയ സംഘത്തെ മണിക്കൂറുകൾക്ക് ശേഷം രക്ഷ‍ിച്ചു

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

ബാങ്ക് സമരം പിൻവലിച്ചു; സേവനങ്ങൾ സാധാരണ നിലയിൽ

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ