ഇറാന് മാനുഷിക സഹായവുമായി റഷ്യ

 

file photo

World

ഇറാന് ആദ്യ മാനുഷിക സഹായം റഷ്യയിൽ നിന്ന്: 13 ടൺ മരുന്നുകളടക്കം സഹായവുമായി ‌ഐഎൽ 76

അസർബൈജാനിൽ നിന്നാണ് റഷ്യ പുടിന്‍റെ പ്രത്യേക ഉത്തരവു പ്രകാരം മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഇറാന് കൈമാറുന്നത്

Reena Varghese

ഇസ്രയേൽ-അമെരിക്കൻ ആക്രമണങ്ങളിൽ പ്രതിസന്ധി നേരിടുന്ന ഇറാന് മാനുഷിക സഹായവുമായി റഷ്യ രംഗത്ത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ പ്രത്യേക ഉത്തരവു പ്രകാരം 13 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളുമായി റഷ്യയുടെ ഐഎൽ 76 വിമാനം അസർബൈജാനിലെത്തി. യുദ്ധസാഹചര്യത്തിൽ ഇവിടെ നിന്നായിരിക്കും സഹായം ഇറാൻ അധികൃതർക്ക് കൈമാറുക.

യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇറാന് പരസ്യമായി സഹായം എത്തിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ. ഇറാന്‍റെ ആണവ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഡയറക്റ്റർ ജനറൽ റാഫേൽ ഗ്രോസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലാവ്റോവ് റഷ്യയുടെ നിലപാട് വ്യക്തമാക്കിയത്.

13 ടൺ മരുന്നുകളടക്കം സഹായവുമായി ‌ഐഎൽ 76

ആണവോർജ്ജം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഏതൊരു രാജ്യത്തിനും അവകാശമുണ്ടെന്നും അതിന തടയാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.ആഗോള ഏജൻസികളെ പാശ്ചാത്യ രാജ്യങ്ങൾ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ റഷ്യ ആശങ്ക രേഖപ്പെടുത്തി.

ആണവ നിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അന്താരാഷ്ട്ര ഏജൻസികൾ നിഷ്പക്ഷത പാലിക്കണമെന്ന് ലാവ്റോവ് ആവശ്യപ്പെട്ടു. സപ്പോറോഷ്യ, ഇറാൻ എന്നിവിടങ്ങളിലെ ആണവ നിലയങ്ങളുടെ സുരക്ഷാ കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇറാനുമായുള്ള സഹകരണം ശക്തമായി തുടരുമെന്ന പ്രഖ്യാപനം കൂടിയായി റഷ്യയുടെ ഈ നീക്കം.

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ കേരളത്തോടു പറയുന്നത്

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്