ടെൽ അവീവ്: ഹമാസുകാരെ മുഴുവനായി കൊന്നൊടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം. ഹമാസിലെ ഓരോരുത്തരെയും കൊന്നൊടുക്കുക എന്നതാണ് ഇസ്രയേലിന്‍റെ ലക്ഷ്യമെന്ന് നെതന്യാഹു വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഐഎസ് പോലൊരു ഭീകര സംഘടനയാണ് ഹമാസെന്നും ലോകം ഐഎസിനെ ഏത് രീതിയില്‍ നശിപ്പിച്ചോ, അതേ രീതിയില്‍ ഇസ്രയേല്‍ ഹമാസിനെ തകര്‍ക്കും, നെതന്യാഹു പറഞ്ഞു. ഹമാസിലെ ഓരോരുത്തരും 'മരിച്ച മനുഷ്യര്‍' ആണെന്ന് അദ്ദേഹം പറഞ്ഞു.ശത്രുവിനെ നേരിടാന്‍ ഭരണ - പ്രതിപക്ഷം ഒന്നിച്ച് അടിയന്തര ദേശീയ സര്‍ക്കാര്‍ രൂപവത്കരണത്തിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹമാസിനെ തുടച്ചു നീക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റും പ്രതികരിച്ചു.