അധികാരമൊഴിയും മുൻപേ നികുതി വെട്ടിപ്പ് അടക്കമുള്ള കേസുകളിൽ മകന് മാപ്പ് നൽകി ബൈഡൻ 
World

അധികാരമൊഴിയും മുൻപേ നികുതി വെട്ടിപ്പ് അടക്കമുള്ള കേസുകളിൽ മകന് മാപ്പ് നൽകി ബൈഡൻ

രണ്ടു കേസുകളിലും വിചാരണ പൂർത്തിയായി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ബൈഡൻ മകന് വേണ്ടി രംഗത്തെത്തിയത്.

വാഷിങ്ടൺ: അധികാരമൊഴിയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ മകൻ ഹണ്ടർ ബൈഡന് വിവിധ കേസുകളിൽ മാപ്പ് നൽകി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. തോക്ക് കൈവശം വച്ച കേസ് നികുതി വെട്ടിപ്പ് കേസുകളിലാണ് പ്രത്യേക അധികാരം ഉപയോഗിച്ച് ബൈഡൻ മാപ്പ് നൽകിയിരിക്കുന്നത്. തന്‍റെ പ്രത്യേക അധികാരം കുടുംബാംഗങ്ങൾക്കായി ഉപയോഗിക്കില്ലെന്ന് നിരന്തരമായി ആവർത്തിച്ചിരുന്ന ബൈഡൻ മകന്‍റെ കാര്യത്തിൽ ഈ നിലപാട് തിരുത്തിയിരിക്കുകയാണ്. ഡെലാവെയറിലും കാലിഫോർണിയയിലുമായുള്ള രണ്ടു കേസുകളിലും വിചാരണ പൂർത്തിയായി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ബൈഡൻ മകന് വേണ്ടി രംഗത്തെത്തിയത്.

2020 ഡിസംബർ മുതലാണ് കേസുകൾ ആരംഭിച്ചത്. 2018ൽ അനധികൃതമായി റിവോൾവർ വങ്ങുകയും അപേക്ഷയിൽ തെറ്റായ അവകാശ വാദം ഉന്നയിക്കുകയും ചെയ്തുവെന്നാണ് കേസ്. കേസിന്‍റെ വസ്തുതകൾ പരിശോധിച്ചാൽ ഏതൊരു വ്യക്തിക്കും മറ്റൊരു നിഗമനത്തിലെത്താൻ സാധിക്കില്ലെന്നും തന്‍റെ മകനായതു കൊണ്ടു മാത്രം ഹണ്ടറിനെ വേട്ടയാടുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ബൈഡൻ മാപ്പ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ചര വർഷമായി നിരന്തരമായ ആക്രമണങ്ങൾക്കും അന്യായമായ നിയമനടപടികൾക്കമാണ് മകൻ വിധേയനാകേണ്ടി വന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡോണൾഡ് ട്രംപിന്‍റെയും ആക്രമണങ്ങൾ മകൻ അഭിമുഖീകരിച്ചപ്പോഴും പ്രസിഡന്‍റ് എന്ന വിധത്തിൽ യാതൊരു വിധ ഇളവുകളും നൽകില്ലെന്നായിരുന്നു ബൈഡൻ ആദ്യകാലങ്ങളിൽ‌ ആവർത്തിച്ചു വന്നിരുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു