യയാതിക്ക് പുത്രൻ തന്‍റെ യൗവനം നൽകിയതു പോലെ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് നിത്യ യൗവനം നൽകാനുള്ള പരീക്ഷണങ്ങളിലാണോ മകൾ മരിയ വൊറോണ്ട്സോവ!
ഇതിഹാസത്തിൽ യയാതി രാജാവിന് പുത്രൻ തന്‍റെ യൗവനം നൽകിയതു പോലെ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് നിത്യ യൗവനം നൽകാനുള്ള പരീക്ഷണങ്ങളിലാണോ മകൾ മരിയ വൊറോണ്ട്സോവ!
റഷ്യയിലെ ഉയർന്ന മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യവുമായി പുടിന്‍റെ മകൾ മരിയ വൊറോണ്ട്സോവ. 24 ബില്യൺ ഡോളറിന്‍റെ ദീർഘായുസ് സംരംഭവുമായാണ് മരിയ രംഗത്തെത്തിയിരിക്കുന്നത്. ത്രീഡി പ്രിന്‍റഡ് ലിവിങ് ടിഷ്യുവിന്‍റെ ഉപയോഗം, ഗിനി പന്നികളിൽ മനുഷ്യാവയവങ്ങൾ വളർത്തുന്നത് എന്നിവ ഇതിലുൾക്കൊള്ളുന്നു.
ജീൻ തെറാപ്പി
ജീൻ തെറാപ്പി ചികിത്സ ഉൾപ്പെടുന്ന ഈ സംരംഭം 2024ലാണ് ആരംഭിച്ചത്. ഇത് ദീർഘായുസിലും വാർധക്യ വിരുദ്ധതയിലും ശ്രദ്ധ കേന്ദ്രീകരിച്ച ജെഫ് ബെസോസ്, സാം ആൾട്ട്മാൻ, ബ്രയാൻ ജോൺസൺ തുടങ്ങിയ ലോക വ്യക്തികളുടെ പട്ടികയിൽ പുടിനും സ്ഥാനം നൽകി.
2030 ഓടെ 1,75,000 ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഇത്. യുഎസിലും പടിഞ്ഞാറൻ യൂറോപ്പിലും പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 76, 80 വയസ് ആണ്. എന്നാൽ റഷ്യയിൽ അത് 68 ആണ്.
മരിയ വൊറോണ്ട്സോവ
2030 ഓടെ മനുഷ്യ അവയവം മാറ്റി സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ദീർഘകാല ലക്ഷ്യം. ഇതു വരെയുള്ള നേട്ടങ്ങളിൽ ബയോ പ്രിന്‍റഡ് ഹ്യൂമൻ കാർട്ടിലേജ് ടിഷ്യുവും എലിയുടെ തൈറോയിഡ് ഗ്രന്ഥിയും ഉൾപ്പെടുന്നു.
പദ്ധതിയുടെ തലപ്പത്ത് പുടിന്‍റെ മകൾ
പുടിന്‍റെ മകളും എൻഡോക്രൈനോളജിസ്റ്റുമായ മരിയ വൊറോണ്ട്സോവയും ഭൗതിക ശാസ്ത്രജ്ഞൻ മിഖായേൽ കോവൽചുക്കുമാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. മനുഷ്യ ശരീര ഭാഗങ്ങൾ നന്നാക്കാനും മാറ്റി സ്ഥാപിക്കാനും ഉള്ള ഒരു മാർഗം ശാസ്ത്രം ഒടുവിൽ കണ്ടെത്തുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നാണ് അവർ പറയുന്നു.
"അമർത്യതയെ കുറിച്ച് ചർച്ച ചെയ്യുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ മനുഷ്യനെ നന്നാക്കാനുള്ള കഴിവ് നിസംശയമായും വർധിക്കും' കോവൽചുക്ക്
"അമർത്യതയെ കുറിച്ച് ചർച്ച ചെയ്യുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ മനുഷ്യനെ നന്നാക്കാനുള്ള കഴിവ് നിസംശയമായും വർധിക്കും' എന്നാണ് കോവൽ ചുക്ക് റഷ്യൻ മാധ്യമങ്ങളോട് പറഞ്ഞത്.2015 ലെ ഒരു പ്രസംഗത്തിൽ കോവിഡ് പകർച്ചവ്യാധിക്കു പിന്നിൽ അമെരിക്കയാണെന്നും അത് ദാസ മനുഷ്യരെ സൃഷ്ടിക്കുന്നതിലേയ്ക്ക് നീങ്ങുകയാണെന്നും കോവൽചുക്ക് പറഞ്ഞിരുന്നു.
1968ൽ പുറത്തിറങ്ങിയ ഡെഡ് സീസൺ എന്ന സിനിമയെയും അദ്ദേഹം പ്രശംസിച്ചിരുന്നു. അതിൽ സിഐഎ നാസി ഡോക്റ്റർമാരുമായി മനുഷ്യത്വത്തെ നിയന്ത്രിക്കാൻ ഗൂഢാലോചന നടത്തുന്നതായുള്ള രംഗങ്ങൾ ഉണ്ടായിരുന്നു.
പുടിൻ കായിക വിനോദത്തിൽ
നിലവിൽ 73 വയസുള്ള പുടിൻ വാർധക്യത്തെ ചെറുക്കാനും ആയുസ് വർധിപ്പിച്ച് ആരോഗ്യവാനായി ഇരിക്കാനും കടുത്ത പരിശ്രമങ്ങളാണ് നടത്തുന്നത്.
കുതിരപ്പുറത്ത് ഷർട്ട് ധരിക്കാതെയും ഐസ് ഹോക്കി കളിച്ചും ജിമ്മിൽ വ്യായാമം ചെയ്തും ചർമം ചുളിവില്ലാതെ മൃദുവായി സൂക്ഷിച്ചുമുള്ള പുടിന്‍റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.