World

യുകെ ഉപപ്രധാനമന്ത്രി ഡൊമനിക് റാബ് രാജിവച്ചു

യുകെ ഉപപ്രധാനമന്ത്രി ഡൊമനിക് റാബ് രാജിവച്ചു. ജീവനക്കാരോട് അപകീർത്തികരമായി പെരുമാറിയെന്ന ആരോപണത്തിന്മേലുളള സ്വതന്ത്ര അന്വേഷണത്തിൽ ഡൊമനിക് റാബ് കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ അടുത്ത അനുയായി കൂടിയാണു ഡൊമനിക് റാബ്.

നേരത്തെയും ഡൊമനിക് റാബിന്‍റെ പെരുമാറ്റത്തെക്കുറിച്ചു പരാതികൾ ഉയർന്നിരുന്നു. അദ്ദേഹം പ്രവർത്തിച്ചിരുന്ന പല വിഭാഗങ്ങളിലുള്ളവരും പരാതികളുമായി രംഗത്തെത്തി. ഇതിനെത്തുടർന്നാണു എംപ്ലോയ്മെന്‍റ് ബാരിസ്റ്ററായിരുന്ന ആദം ടോളിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്.

ഉപപ്രധാനമന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ചു സീനിയർ ഉദ്യോഗസ്ഥർ വരെ പരാതി നൽകിയിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ ഡൊമനിക് റാബ് ഇതെല്ലാം നിഷേധിച്ചു. ഡൊമനിക് റാബിനെ ബ്രിട്ടിഷ് പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും ആരോപണം ഉയർന്നിരുന്നു.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു