ഇന്ത്യ യുഎസില്‍ നിന്ന് ജാവലിന്‍ ടാങ്ക് വേധ മിസൈല്‍ വാങ്ങുന്നു

 
World

ഇന്ത്യ യുഎസില്‍ നിന്ന് ജാവലിന്‍ ടാങ്ക് വേധ മിസൈല്‍ വാങ്ങുന്നു

ലോക്ക്ഹീഡ് മാര്‍ട്ടിനും ആര്‍ടിഎക്‌സും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത, ഒരാള്‍ക്ക് കൊണ്ടു നടക്കാവുന്ന ടാങ്ക്-വേധ മിസൈല്‍ സംവിധാനമാണ് 'ജാവലിന്‍'

Reena Varghese

ന്യൂഡല്‍ഹി: ഇന്ത്യയും അമെരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അമെരിക്കയില്‍ നിര്‍മിച്ച 'ജാവലിന്‍' ആന്‍റി-ടാങ്ക് മിസൈല്‍ സംവിധാനം ഇന്ത്യ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറാണ് ഇക്കാര്യം വെള്ളിയാഴ്ച അറിയിച്ചത്.അമെരിക്കന്‍ പ്രതിരോധ ഉപകരണങ്ങളുടെ വാങ്ങല്‍ ഇന്ത്യ വര്‍ധിപ്പിച്ചുവരുന്ന സാഹചര്യത്തിലാണ് ഗോറിന്‍റെ പ്രസ്താവന വന്നിരിക്കുന്നത്.

100 ' ജാവലിന്‍ ' സംവിധാനങ്ങളും, 216 'എക്‌സ്‌കാലിബര്‍ ' പ്രിസിഷന്‍-ഗൈഡഡ് പീരങ്കി ഷെല്ലുകളും ഉള്‍പ്പെടുന്ന 93 ദശലക്ഷം ഡോളര്‍ വരെ മൂല്യം വരാവുന്നതാണ് ഈ ഇടപാട്. ഇതിന് 2025 നവംബറില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് അനുമതി നല്‍കുകയും ചെയ്തിരുന്നു. 'ജാവലിന്‍' മിസൈല്‍ സംവിധാനം ഇന്ത്യയും അമെരിക്കയും ചേര്‍ന്ന് സംയുക്തമായിട്ടായിരിക്കും നിര്‍മിക്കുകയെന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് 2026 മേയ് മാസത്തിലെ ഷാംഗ്രി-ലാ ഡയലോഗില്‍ വച്ച് പറഞ്ഞിരുന്നു.

ലോക്ക്ഹീഡ് മാര്‍ട്ടിനും ആര്‍ടിഎക്‌സും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത, ഒരാള്‍ക്ക് കൊണ്ടു നടക്കാവുന്ന ടാങ്ക്-വേധ മിസൈല്‍ സംവിധാനമാണ് 'ജാവലിന്‍'. കവചിത വാഹനങ്ങളെ തകര്‍ക്കുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന ഈ സംവിധാനം 1990കള്‍ മുതല്‍ യുഎസ് സൈന്യവും സഖ്യസേനകളും വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. 1990കള്‍ക്കു ശേഷം ഇതിന്‍റെ പല വകഭേദങ്ങളും വികസിപ്പിച്ചിക്കുകയുണ്ടായി.

ഇപ്പോള്‍ കൂടുതല്‍ ആധുനികമായ എഫ്ജിഎം-148എഫ് സംവിധാനമാണ് ഉപയോഗിച്ചുവരുന്നത്. ഇതിന് 4750 മീറ്റര്‍ ദൂരത്തേയ്ക്ക് വരെ മിസൈലുകള്‍ തൊടുത്തുവിടാനാകും. യുഎസ് ആര്‍മിക്കും മറൈന്‍ കോര്‍പ്‌സിനുമായി വികസിപ്പിച്ചെടുത്ത 'ജാവലിന്‍' നിര്‍മിക്കുന്നത് 'ജാവലിന്‍ ജോയിന്‍റ് വെഞ്ചര്‍' ആണ്. ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയിലുള്ള ലോക്ക്ഹീഡ് മാര്‍ട്ടിനും അരിസോണയിലെ ടുക്‌സണിലുള്ള റേതിയോണിന്‍റെ പ്രവര്‍ത്തനവിഭാഗവും തമ്മിലുള്ള സഹകരണ സംരംഭമാണ് ' ജാവലിന്‍ ജോയിന്‍റ് വെഞ്ചര്‍'. ഇന്ത്യന്‍ സേനയുടെ ഭാഗമായി 'ജാവലിന്‍' മിസൈല്‍ സംവിധാനം മാറുമ്പോള്‍ അത് ഇന്ത്യയുടെ ആയുധശേഖരത്തിന് തീര്‍ച്ചയായും കരുത്തുപകരുന്ന ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചതയദിന പരിപാടിയിൽ നിന്ന് പിൻമാറി; മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ, ക്ഷോഭിച്ച് വി.ഡി. സതീശൻ

സത്യപ്രതിജ്ഞ ചെയ്തത് 25 ദിവസം മുൻപ്; പൊട്ടിക്കരഞ്ഞുകൊണ്ട് രാജി പ്രഖ്യാപിച്ച് കർണാടക മന്ത്രി

വാടക നൽകാൻ പണമില്ല, കുടുംബത്തിനും വേണ്ട; രോഗബാധിതനായ ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ട് ഒരു മാസം

"ഉപയോഗിച്ച വാക്കിൽ ജാഗ്രതക്കുറവുണ്ടായി"; വിവാദ പ്രസംഗത്തിൽ മാപ്പു പറഞ്ഞ് സണ്ണി എം. കപിക്കാട്

നേപ്പാളിൽ വീണ്ടും പ്രളയഭീതി; ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് ഉയർന്നു