സിറിയയുടെ പടിഞ്ഞാറൻ നഗരമായ ലതാകിയയുടെ മെഡിറ്ററേനിയൻ തീരത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 1,000 ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയതിന് ശേഷം അൽ-ഖ്വയ്ദ ജിഹാദിസ്റ്റ് ഗ്രൂപ്പ് എച്ച്ടിഎസ് ആഘോഷിക്കുന്നു.

 

Photograph: Omar Haj Kadour/AFP/Getty Images

World

സിറിയയിൽ വംശഹത്യ; മരണം 1800 കവിഞ്ഞു

ക്രൈസ്തവരെയും മുസ്ലിങ്ങളിലെ അലാവി വിഭാഗത്തെയും കൊന്നൊടുക്കുന്നു

അൽഖ്വയ്ദ ജിഹാദി ഗ്രൂപ്പായ എച്ച്ടിഎസും അൽ-അസദ് അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെ തുടർന്ന് സിറിയയിൽ പ്രതികാര കൊലപാതകങ്ങൾ. കൊല്ലപ്പെട്ട ക്രിസ്ത്യൻ - അലാവി സമുദായക്കാരുടെ എണ്ണം 1800 കടന്നതായി യുദ്ധ നിരീക്ഷണ ഗ്രൂപ്പായ എസ്ഒഎച്ച്ആർ റിപ്പോർട്ട്.

2011ൽ ആരംഭിച്ച സിറിയൻ ആഭ്യന്തര യുദ്ധം നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കൊലകളും നിറഞ്ഞതാണ്. ഐസിസ് വിരുദ്ധ പോരാട്ടങ്ങളും വിഭാഗീയ അക്രമങ്ങളും കുടിയൊഴിപ്പിക്കലുകളും സിറിയയെ കൂടുതൽ സംഘർഷത്തിലാക്കിയിരിക്കുന്നു.

സിറിയൻ ഏകാധിപതിയായ അൽ-അസദിനെ പുറത്താക്കിയ ശേഷം ഇതാദ്യമായാണ് ഇത്ര മാരകമായ ഏറ്റുമുട്ടലുകൾ സിറിയ ഏറ്റുവാങ്ങുന്നത്. അലാവികളും ക്രിസ്ത്യാനികളും ഉൾപ്പടെയുള്ള മത ന്യൂനപക്ഷങ്ങളെ ഇവിടെ അതിക്രൂരമായി കൊന്നൊടുക്കുകയാണ് ഇപ്പോൾ.

ഇക്കഴിഞ്ഞ നവംബറിൽ അൽ-ഖ്വയ്ദയുടെ മറ്റൊരു വിഭാഗമായ സുന്നി ഇസ്ലാമിസ്റ്റ് ഹയാത്ത് തഹ് രീർ അൽ-ഷാം (എച്ച്ടിഎസ്) ഗ്രൂപ്പിന്‍റെ അപ്രതീക്ഷിതമായ വിമത ആക്രമണമാണ് അൽ-അസദിന്‍റെ സത്വര പതനത്തിനു കാരണമായത്. അസദ് മോസ്കോയിൽ അഭയം തേടുകയും എച്ച്ടിഎസിന്‍റെ അൽ-ഷറ സിറിയയുടെ അധികാരം കൈയടക്കുകയും ചെയ്തു. അന്നു മുതൽ അൽ ഖ്വയ്ദ വിഭാഗമായ എച്ച്ടിഎസ് ആണ് സിറിയ ഭരിക്കുന്നത്.

എന്നാൽ, ഇക്കഴിഞ്ഞ വ്യാഴാഴ്ച സുന്നി ഇസ്ലാമിസ്റ്റ് ഹയാത്ത് തഹ് രീർ അൽ-ഷാമും (എച്ച്റ്റിഎസ്) അസദ് അനുകൂലികളും തമ്മിൽ ഉണ്ടായ പ്രതികാരക്കൊല അലവൈറ്റ് പ്രദേശമായ ജബ്ലൈയിലെ തീരപ്രദേശത്ത് 200 ലധികം മനുഷ്യജീവനുകൾ എടുക്കുന്നതിലേയ്ക്കു നയിച്ചു.

അസദ് അനുകൂലിയായ ഒരു കുറ്റവാളിയെ തടങ്കലിലാക്കാനുള്ള പ്രവർത്തന നടപടികൾക്കിടെ അസദ് അനുകൂലികൾ പതിയിരുന്നു നടത്തിയ ആക്രമണമാണ് മുമ്പെങ്ങുമില്ലാത്തത്ര വലിയ ക്രൈസ്തവ കൂട്ടക്കൊലയിലേയ്ക്കും അലാവി കൂട്ടക്കൊലയിലേയ്ക്കും വഴി തെളിച്ചത്. ഈ ആക്രമണത്തിൽ അസദിന്‍റെ ജന്മനാടായ ഖർദാഹയുടെ നിയന്ത്രണം അസദ് അനുകൂല തോക്കുധാരികൾ ഏറ്റെടുത്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ സിറിയ ഭരിക്കുന്ന എച്ച്ടിഎസുമായി ബന്ധമുളള തോക്കുധാരികളുടെ പ്രതികാര ആക്രമണങ്ങളിൽ അലവൈറ്റ് തീരപ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞത് 538 മരണങ്ങൾ രേഖപ്പെടുത്തിയതായി എസ്ഒഎച്ച്ആർ കണക്കുകൾ പറയുന്നു. കൂട്ടക്കൊലകളിലും ഏറ്റുമുട്ടലുകളിലുമായി ശനിയാഴ്ച ഉച്ച വരെ,745 സിവിലിയൻ മരണങ്ങളും 125 സർക്കാർ സുരക്ഷാ സേനകളും 148 അസദ് അനുകൂല തീവ്രവാദികളും കൊല്ലപ്പെട്ടു.

മുമ്പെങ്ങും ഇല്ലാത്ത വിധം അതികഠിനമായ ക്രൈസ്തവ വംശഹത്യയാണ് ഇപ്പോൾ സിറിയയിൽ നടക്കുന്നത്. ക്രിസ്ത്യാനികളും അലവൈറ്റുകലും ഉൾപ്പടെ ആയിരങ്ങൾ സമീപത്തെ മലകളിലേയ്ക്ക് പലായനം ചെയ്തതായി പ്രദേശ വാസികൾ മാധ്യമങ്ങളോടു പറയുന്നു. നേരത്തെ 15 ലക്ഷം ക്രൈസ്തവരുണ്ടായിരുന്ന സിറിയയിൽ ഇപ്പോൾ ആഭ്യന്തര യുദ്ധം ആരംഭിച്ചതിനു ശേഷം മൂന്നു ലക്ഷം ക്രിസ്ത്യാനികൾ മാത്രമേ രാജ്യത്ത് അവശേഷിക്കുന്നുള്ളൂ എന്ന് സിറിയൻ ഒബ്സർവർ റിപ്പോർട്ട് ചെയ്യുന്നു.1800 ഓളം നിഷ്കളങ്കരായ കുഞ്ഞുങ്ങളും മാതാപിതാക്കളും അടക്കമുള്ള സിറിയൻ ക്രൈസ്തവരും അലാവികളുമാണ് ചുരുങ്ങിയ ഈ ദിവസങ്ങൾക്കുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. ക്രൈസ്തവ ഭവനങ്ങളും പള്ളികളും കൊള്ളയടിച്ചും സെമിത്തേരികൾ നശിപ്പിച്ചും കുഞ്ഞുങ്ങളടക്കമുള്ളവരെ അതിക്രൂരമായി കശാപ്പു ചെയ്തും ഇസ്ളാമിക് സ്റ്റേറ്റിന്‍റെ ശാഖയായ എച്ച്റ്റിഎസ് അതിഭീകരാന്തരീക്ഷമാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്.

ഷിയ മുസ്ലിങ്ങളായ അലാവികളായിരുന്നു അസദിന്‍റെ ഭരണകാലത്ത് ഉന്നത സർക്കാർ ജോലികളിൽ ഭൂരിഭാഗവും. എന്നാൽ നീണ്ട 24 വർഷത്തെ കിരാത ഭരണകാലത്ത് സിവിലിയൻമാർക്കു നേരെ സരിൻ ഗ്യാസ് പോലുള്ള രാസായുധങ്ങൾ ഉപയോഗിച്ചതിലൂടെ ബാഷർ അൽ-അസദ് കടുത്ത വിമർശനമേറ്റു. ആയിരക്കണക്കിനു സിറിയക്കാർ, പ്രത്യേകിച്ചും ക്രിസ്ത്യാനികൾ വിചാരണ കൂടാതെ തടവിലാക്കപ്പെട്ടു.

നിലവിൽ ഷിയാ മുസ്ലിങ്ങളായ അലാവികൾക്കെതിരായ പ്രതികാരക്കൊലകളും ക്രൈസ്തവർ കൂടുതലുള്ള ലതാകിയ മേഖലയിൽ ക്രൈസ്തവ വംശഹത്യ ലക്ഷ്യം വച്ചുള്ള കൊലകളും വൻ തോതിൽ നടക്കുകയാണ്. സിറിയയിലെ മൂന്നു പ്രധാന ക്രിസ്ത്യൻ സഭകളായ ഗ്രീക്ക് ഓർത്തഡോക്സ്, സിറിയക് ഓർത്തഡോക്സ്, മെൽകൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭകളുടെ ഗോത്ര പിതാക്കന്മാർ ഇക്കഴിഞ്ഞ ശനിയാഴ്ച അക്രമത്തെയും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലകളെയും അപലപിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം