Eritrean groups clash in Israel 
World

ഇസ്രയേലിൽ എറിത്രിയൻ വംശജരുടെ ഏറ്റുമുട്ടലിൽ നൂറിലേറെ പേർക്ക് പരുക്ക്

മുപ്പതോളം ഇസ്രയേലി പൊലീസുകാർക്കും പരുക്കേറ്റതായി റിപ്പോർട്ടുണ്ട്

ടെൽ അവീവ്: ആഫ്രിക്കൻ രാജ്യമായ എറിത്രിയയിലെ സർക്കാരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം. ഇസ്രയേലിലെ ടെൽ അവീവിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ നൂറിലേറെ പേർക്ക് പരുക്ക്. സംഭവത്തിൽ 39 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ പരുക്കേറ്റ എട്ടുപേരുടെ നില ഗുരുതരമാണ്. മുപ്പതോളം ഇസ്രയേലി പൊലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

എറിത്രിയൻ എംബസി സംഘടിപ്പിച്ച സർക്കാർ അനുകൂല പരിപാടിയിലേക്ക് ഇരച്ചുകയറാൻ പ്രതിഷേധക്കാർ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പരിപാടി നടക്കുന്ന വേദിയിലേക്കെതിയ പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ മറികടന്നെത്തി ഏറ്റുമുട്ടുകയായിരുന്നു. സംഘർ‌‌ഷം രൂക്ഷമായതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ഇതിനിടെ സംഘർഷം സൃഷ്ടിച്ച എറിത്രിയൻ വംശജരെ നാടുകടത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇസ്രയേൽ അധികൃതർ വ്യക്തമാക്കി.

കാല് കഴുകിപ്പിക്കൽ നീചമായ നടപടി: മന്ത്രി വി. ശിവൻകുട്ടി

കീം: ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ‍്യാർഥി സംഘടനകൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്

ട്രാക്കിൽ വിള്ളൽ കണ്ടെത്തി! തമിഴ്‌നാട്ടിൽ ട്രെയിന്‍ തീപിടിച്ചതിൽ അട്ടിമറി സംശയം