കൊക്കകോളയിൽ കൃത്രിമ മധുരത്തിന് പകരം കരിമ്പിൽ നിന്നുമെടുത്ത പഞ്ചസാര ഉപയോഗിക്കും: ട്രംപ്

 
file image
World

കൊക്ക കോളയുടെ ചേരുവയിലും ട്രംപിന്‍റെ 'ഭേദഗതി'!

അടുത്ത വര്‍ഷം മുതൽ പുതിയ രീതിയിൽ ഉത്പാദനം ആരംഭിക്കാമെന്ന് കൊക്ക കോള അധികൃതർ സമ്മതിച്ചതായി ട്രംപ് അവകാശപ്പെടുന്നു.

വാഷിങ്ടൺ: യുഎസിൽ കൊക്ക കോളയിൽ കൃത്രിമ മധുരത്തിന് പകരം കരിമ്പിൽ നിന്നെടുത്ത പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കണമെന്ന തന്‍റെ നിർദേശം കൊക്ക കോള അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, വിഷയത്തിൽ കൊക്ക കോള ഇതുവരെ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അടുത്ത വര്‍ഷം മുതൽ ഇത്തരത്തിൽ ഉത്പാദനം ആരംഭിക്കാമെന്നു കമ്പനി സമ്മതിച്ചെന്നാണ് ട്രംപിന്‍റെ അവകാശവാദം.

യുഎസിലെ കോക്കിൽ യഥാർഥ പഞ്ചസാര ഉപയോ​ഗിക്കണമെന്ന് കൊക്ക കോളയ്ക്ക് നിർദേശം നൽകിയിരുന്നു. അങ്ങനെ ചെയ്യാൻ അവർ സമ്മതിച്ചിട്ടുണ്ട്. അവരുടെ ഭാ​ഗത്ത് നിന്നുള്ള മികച്ച നീക്കമായിരുന്നു ഇത്. കമ്പനിയിലെ എല്ലാ അധികാരികളോടും നന്ദി പറയാൻ ആ​ഗ്രഹിക്കുന്നുവെന്ന് ട്രംപ് കുറിച്ചു.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു