അമേരിക്കൻ ലീഡേഴ്സിനെ വധിക്കാൻ ഗൂഢാലോചന 
World

യുഎസ് നേതാക്കളെ വധിക്കാൻ ഗൂഢാലോചന: പാക് പൗരൻ അറസ്റ്റിൽ

ട്രംപ് അടക്കമുള്ള ഉന്നത നേതാക്കളെ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി വധിക്കാൻ ആയിരുന്നു ഗൂഢാലോചന

അമേരിക്കയിലെ സമുന്നത നേതാക്കളെ വധിക്കാൻ ഗൂഢാലോചന. പാക് പൗരൻ അറസ്റ്റിലായി. ട്രംപ് അടക്കമുള്ള ഉന്നത നേതാക്കളെ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി വധിക്കാൻ ആയിരുന്നു ഗൂഢാലോചന. ഇതോടെ ട്രംപിനും മറ്റു മുതിർന്ന നേതാക്കൾക്കും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് യുഎസ്.

ആസിഫ് മെർച്ചന്‍റ് എന്നയാളാണ് അറസ്റ്റിലായത്. അമെരിക്ക വിടാൻഒരുങ്ങുകയായിരുന്നു ഇയാൾ. ഇയാൾക്ക് ഇറാൻ സർക്കാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ എഫ് ബി ഐ ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട കുറ്റപത്രം യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റ് ന്യൂയോർക്ക് കോടതിയിൽ സമർപ്പിച്ചു.

നേതാക്കളെ വധിക്കാൻ വാടകക്കൊലയാളികളെ ഇയാൾ ഏർപ്പാടാക്കിയതായി എഫ് ബി ഐ കണ്ടെത്തി. സെപ്റ്റംബർ ആദ്യ വാരത്തിനുള്ളിൽ കൊലപാതകങ്ങൾ നടത്താനായിരുന്നു പദ്ധതി. ഇയാൾ ഇപ്പോൾ ന്യൂയോർക്കിലെ ഫെഡറൽ കസ്റ്റഡിയിലാണ്.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി