അപകടത്തിൽ പെട്ട ട്രെയിൻ

 
World

തായ്‌ലൻഡിൽ ട്രെയിനിന്‍റെ മുകളിലേക്ക് ക്രെയിൻ മറിഞ്ഞ് 22 പേർ മരിച്ചു

ബാങ്കോക്കിൽ നിന്നും 230 കിലോമീറ്റർ അകലെ നഖോൺ റാച്ചസിമ പ്രവിശ‍്യയിലെ സിഖിയോ ജില്ലയിലാണ് അപകടമുണ്ടായത്.

Aswin AM

ബാങ്കോക്ക്: തായ്‌ലൻഡിൽ ട്രെയിനിന്‍റെ മുകളിലേക്ക് ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർ മരിക്കുകയും 30 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഓടികൊണ്ടിരുന്ന ട്രെയിനിന്‍റെ മുകളിലേക്ക് ക്രെയിൻ മറിയുകയായിരുന്നു. ബാങ്കോക്കിൽ നിന്നും 230 കിലോമീറ്റർ അകലെ നഖോൺ റാച്ചസിമ പ്രവിശ‍്യയിലെ സിഖിയോ ജില്ലയിലാണ് അപകടമുണ്ടായത്.

അപകടത്തിൽ ട്രെയിനിന്‍റെ ഒരു ബോഗി മുഴുവനായി തകരുകയും ട്രെയിൻ പാളം തെറ്റുകയും ചെയ്തു. ട്രെയിനിന് തീ പിടിച്ചെങ്കിലും ഉടനെ തന്നെ അണയ്ക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 200 ഓളം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നതായാണ് വിവരം.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷ വീണ്ടും തള്ളി

കെ.എം. മാണി ഫൗണ്ടേഷന് സ്ഥലം അനുവദിച്ച് സർക്കാർ; കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി

മുഖ‍്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം; 2 യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ

സംസ്ഥാന ബജറ്റ് 29ന്; 15-ാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20 മുതൽ

ഐസിസി ഏകദിന റാങ്കിങ്ങിൽ ചേസ് മാസ്റ്റർ നമ്പർ വൺ