വെടിയേറ്റ ഡോണൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വേദിയിൽ നിന്നു മാറ്റുന്നു. 
World

തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിനു നേരേ വെടിവയ്പ്പ്

അക്രമിയെ സംഭവസ്ഥലത്തു തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. ട്രംപിന്‍റെ പ്രസംഗം കേൾക്കാനെത്തിയ ഒരാളും അക്രമിയുടെ വെടിയേറ്റു മരിച്ചു.

ഷിക്കാഗോ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിനു നേരേ വെടിവയ്പ്പ്. വലതു ചെവിക്കു വെടിയേറ്റ ട്രംപിന്‍റെ പരുക്ക് ഗുരുതരമല്ല. അക്രമിയെ സംഭവസ്ഥലത്തു തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. ട്രംപിന്‍റെ പ്രസംഗം കേൾക്കാനെത്തിയ ഒരാളും അക്രമിയുടെ വെടിയേറ്റു മരിച്ചു.

ട്രംപിനെ വധിക്കാനുള്ള ശ്രമം തന്നെയാണുണ്ടായതെന്ന് പ്രാഥമിക നിഗമനം. 200-300 അടി അകലെ നിന്നാണ് വെടിവയ്പ്പുണ്ടായത്. നിരന്തരം വെടിശബ്ദങ്ങൾ ഉയരുന്നത് വീഡിയോയിൽ വ്യക്തമാണ്.

വെടിയേറ്റ ഡോണൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വേദിയിൽ നിന്നു മാറ്റുന്നു.

നവംബർ അഞ്ചിനു നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ രണ്ടു ദിവസം ശേഷിക്കെയാണ് അക്രമം.

ട്രംപിനെതിരായ വെടിവയ്പ്പിനെ എതിർ സ്ഥാനാർഥിയും യുഎസ് പ്രസിഡന്‍റുമായ ജോ ബൈഡൻ അപലപിച്ചു. വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, മുൻ പ്രസിഡന്‍റുമാരായ ബരാക് ഒബാമ, ജോർജ് ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്‍റൺ എന്നിവരും സംഭവത്തെ അപലപിച്ചു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം; വൈഭവിനു തിളങ്ങാനായില്ല

മുംബൈ നഗരത്തിൽ വെള്ളക്കെട്ട്; വരും മണിക്കൂറുകള്‍ നിര്‍ണായകം

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ലക്ഷദ്വീപിൽ കൂട്ട പിരിച്ചുവിടൽ; ദ്വീപ് അഡ്മിനിസ്ട്രേഷൻ പറഞ്ഞുവിട്ടത് 47 പേരെ

ബർത്ത്ഡേ പാർട്ടിക്ക് ക്ഷണിച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി