ഡോണൾഡ് ട്രംപ് File photo
World

ആയുധം താഴെ വയ്ക്കുക അല്ലെങ്കിൽ മരണത്തെ അഭിമുഖീകരിക്കുക; ട്രംപിന്‍റെ മുന്നറിയിപ്പ്

എല്ലാവരും ജാഗ്രത പാലിക്കണമെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും പുറത്ത് വളരെ അപകടകരമായ സാഹചര്യമാണ് ഉള്ളതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

നീതു ചന്ദ്രൻ

വാഷിങ്ടൺ: യുഎസ്-ഇറാൻ സംഘർഷത്തിനു പിന്നാലെ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസ് സൈന്യം ഇറാനിൽ പ്രധാനപ്പെട്ട സൈനിക നീക്കം ആരംഭിച്ചു. ഇറാനിൽ നിന്നുമുള്ള ഭീഷണികളിൽ നിന്ന് യുഎസ് ജനതയെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ടെലിവിഷൻ അഭിമുഖത്തിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇറാന്‍റെ ആണവ നിരായുധീകരണമാണ് ലക്ഷ്യം. നിങ്ങൾ ആയുധം വച്ച് കീഴടങ്ങുക. അല്ലെങ്കിൽ മരണത്തെ അഭിമുഖീകരിക്കുക. നിങ്ങൾ കീഴടങ്ങിയാൽ മാന്മയായ രീതിയിൽ നിങ്ങളോട് പെരുമാറും എന്നും ട്രംപ് പറയുന്നു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും പുറത്ത് വളരെ അപകടകരമായ സാഹചര്യമാണ് ഉള്ളതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ബോംബ് എല്ലായിടത്തും വീഴും. അവസാനം സർക്കാർ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കുമെന്നും ട്രംപ് പറയുന്നു. ഞാനിന്ന് രാത്രി ചെയ്തത് മറ്റൊരു പ്രസിഡന്‍റും ചെയ്യാൻ ധൈര്യപ്പെടാത്തതാണെന്നും ട്രംപ് പറയുന്നു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! ഗൾഫ് സർവീസ് നിർത്തി വിമാന കമ്പനികൾ

കപ്പ് തൂക്കി; രഞ്ജി ട്രോഫിയിൽ ജമ്മുവിന് കന്നി കിരീടം

നിർണായക തീരുമാനവുമായി ആരോഗ്യ വകുപ്പ്; എസ്എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി

യുഎസിനെ ഞെട്ടിച്ച് 5-ാം കപ്പൽ പടയ്ക്ക് നേരെ ഇറാന്‍റെ മിസൈൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിലുടനീളം സ്ഫോടനം

തിരിച്ചടിച്ച് ഇറാൻ; ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ ഇസ്രായേലിന്‍റെ നിർദേശം