ദുബായിൽ ട്രാഫിക് സിഗ്നൽ നിയന്ത്രണ സംവിധാനം നവീകരിക്കാൻ എഐ, ഡിജിറ്റൽ ട്വിൻ 
World

ദുബായിൽ ട്രാഫിക് സിഗ്നൽ നിയന്ത്രണ സംവിധാനം നവീകരിക്കാൻ എഐ, ഡിജിറ്റൽ ട്വിൻ

2026 ആദ്യ പകുതിയോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ദുബായ്: ദുബായ് എമിറേറ്റിലെ ട്രാഫിക് സിഗ്നൽ നിയന്ത്രണ സംവിധാനം കാലോചിതമായി പരിഷ്കരിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രെഡിക്ടിവ് അനലിറ്റിക്‌സ്, ഡിജിറ്റൽ ട്വിൻ എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ ആർ ടി എ തീരുമാനിച്ചു. 2026 ആദ്യ പകുതിയോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. "യാത്രാ സമയം മെച്ചപ്പെടുത്തുകയും കവലകളിലെ ഗതാഗതക്കുരുക്ക് 10 മുതൽ 20% വരെ കുറയ്ക്കുകയും ചെയ്തുകൊണ്ട് തടസ്സമില്ലാത്തതും സുസ്ഥിരവുമായ ഗതാഗതത്തിൽ ലോകത്തെ മുൻനിര നഗരം എന്ന സ്ഥാനം ഉറപ്പിക്കുക എന്നതാണ് ആർ ടി എ യുടെ ലക്ഷ്യം.' - ആർ‌ടിഎ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.

വാഹനമോടിക്കുന്നവർ, പൊതുഗതാഗത യാത്രക്കാർ, കാൽനടക്കാർ, സൈക്ലിസ്റ്റുകൾ എന്നിവരുൾപ്പെടെ മുഴുവൻ റോഡ് ഉപയോക്താക്കൾക്കും മികച്ച യാത്രാനുഭവം നൽകാനും അടിയന്തര വാഹനങ്ങൾക്കും പൊതുഗതാഗതത്തിനും മുൻഗണന നൽകാനുമാണ് ഇത് ലക്ഷ്യമിടുന്നതെന്നും

അൽ ബന്ന വ്യക്തമാക്കി. സിഗ്നൽ സമയങ്ങൾ പരിഷ്കരിക്കുന്നതിന് റോഡ് സെൻസറുകളിൽ നിന്നുള്ള ഡേറ്റ കൂടുതൽ കാര്യക്ഷമതയോടെ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു