ചാരപ്രവർത്തനം: വിദേശ പൗരനടക്കം മുപ്പതു പേരെ അറസ്റ്റ് ചെയ്ത് ഇറാൻ

 

file photo

World

ഇറാനിൽ ശത്രുരാജ്യങ്ങൾക്കായി ചാരപ്രവർത്തനം

വിദേശ പൗരനടക്കം മുപ്പതു പേരെ അറസ്റ്റ് ചെയ്ത് ഇറാൻ

Reena Varghese

ടെഹ്റാൻ: ശത്രു രാജ്യങ്ങൾക്കായി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് വിദേശ പൗരനടക്കം മുപ്പതു പേരെ ഇറാന്‍റെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. പിടിയിലായവർ അമെരിക്കയ്ക്കും ഇസ്രയേലിനും വേണ്ടി വിവരങ്ങൾ ചോർത്തുന്ന ഏജന്‍റുകളാണെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ ഇന്‍റലിജൻസ് മന്ത്രാലയം നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്.

ചാരന്മാർ, സൈനിക ഓപ്പറേഷൻ ഏജന്‍റുമാർ, മാധ്യമ മേഖലയിലെ കൂലിപ്പടയാളികൾ എന്നിങ്ങനെയാണ് പിടിയിലായവരെ ഇറാൻ വിശേഷിപ്പിച്ചത്. വടക്കു കിഴക്കൻ പ്രവിശ്യയായ ഖൊറാസാൻ റസാവിയിൽ നിന്നാണ് ഒരു വിദേശ പൗരൻ അറസ്റ്റിലായത്. ഇയാളുടെ ദേശീയത വെളിപ്പെടുത്തിയിട്ടില്ല.

അമെരിക്കയ്ക്കും ഇസ്രയേലിനും വേണ്ടി രണ്ടു ഗൾഫ് രാജ്യങ്ങൾക്ക് സൈനിക-സുരക്ഷാ വിവരങ്ങൾ കൈമാറിയതാണ് ഇയാൾക്കെതിരേയുള്ള പ്രധാന ആരോപണം. ഇയാൾ ശേഖരിച്ച രഹസ്യ വിവരങ്ങൾ ഗൾഫ് രാജ്യങ്ങൾ വഴി വാഷിങ്ടണിനും ഇസ്രയേലിനും ലഭ്യമായതായും ഇർന റിപ്പോർട്ട് ചെയ്യുന്നു.

അറസ്റ്റിലായവരിൽ മറ്റൊരാൾക്ക് ഇറാന്‍റെ തെക്കുകിഴക്കൻ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സായുധ സംഘവുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇറാന്‍ സൈന്യത്തിന്‍റെ നീക്കങ്ങൾ, സുരക്ഷാ സേനയുടെ സ്ഥാനങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കൈമാറുകയായിരുന്നു ഇയാളുടെ ചുമതലയെന്ന് ഉദ്യോഗസ്ഥർ ആരോപിച്ചു. യുഎസ്-ഇസ്രയേൽ സംഘർഷം കടുക്കുന്നതിനിടെ രാജ്യത്തിനുള്ളിലെ സുരക്ഷാ വീഴ്ചകൾ തടയുന്നതിന്‍റെ ഭാഗമാണ് ഈ നടപടി.

പുതിയ സർക്കാരിന് ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേത്; ധവളപത്രം മുഖ്യമന്ത്രി സഭയിൽ സമർപ്പിച്ചു

നവീന്‍ ബാബുവിന്‍റെ മരണം; കേസന്വേഷണം സിബിഐക്ക് വിട്ടു, മകൾക്ക് ആശ്രിത നിയമനം

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസ്; മൊഴി നൽകി ഉന്നത ഉദ‍്യോഗസ്ഥൻ

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ അഞ്ചം​ഗ സമിതി; തുറന്നു പറച്ചിൽ നടത്തിയ അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം: 4 പേർ മരിച്ചു, നിരവധി പേർ ഗുരുതരാവസ്ഥയിൽ