ഈദ് അൽ അദ്ഹ: യുഎഇ യിലെ പ്രാർഥനാ സമയം പ്രഖ്യാപിച്ചു

 
World

ഈദ് അൽ അദ്ഹ: യുഎഇ യിലെ പ്രാർഥനാ സമയം പ്രഖ്യാപിച്ചു

ഈദ് വെള്ളിയാഴ്ച ആയതിനാൽ ഈദ്, ജുമുഅ പ്രാർഥനകൾ വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ വ്യക്തമാക്കിയിരുന്നു.

നീതു ചന്ദ്രൻ

ദുബായ്: യു എ ഇ യിൽ ഈദ് അൽ അദ്ഹ ആഘോഷിക്കുന്ന ജൂൺ ആറിന് വിവിധ എമിറേറ്റുകളിൽ നടത്തുന്ന പ്രാർഥനയുടെ സമയക്രമം പ്രഖ്യാപിച്ചു. ഈദ് വെള്ളിയാഴ്ച ആയതിനാൽ ഈദ്, ജുമുഅ പ്രാർഥനകൾ വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ വ്യക്തമാക്കിയിരുന്നു.

എമിറേറ്റുകളിലെ സമയക്രമം ഇങ്ങനെ:

  • അബുദാബി: രാവിലെ 5.50

  • ദുബായ്: രാവിലെ 5.45

  • ഷാർജ, അജ്മാൻ - രാവിലെ 5.44

  • ഉമുൽ ഖുവൈൻ: രാവിലെ 5.43

  • റാസ് അൽ ഖൈമ, ഫുജൈറ : രാവിലെ 5.41

ഈദ് അൽ അദ്ഹയുടെ ഒരു പ്രധാന പാരമ്പര്യം കന്നുകാലികളെ ബലിയർപ്പിക്കുക എന്നതാണ്, ദൈവത്തോടുള്ള അനുസരണത്തിൽ ഇബ്രാഹിം പ്രവാചകൻ തന്‍റെ മകനെ ബലിയർപ്പിക്കാൻ തയ്യാറായതിന്‍റെ ഓർമ പുതുക്കാനാണ് ഇത് ചെയ്യുന്നത്. തുടർന്ന് മാംസം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആവശ്യക്കാർക്കും ഇടയിൽ വിതരണം ചെയ്യുന്നു.

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണ ചുമതല റൂറല്‍ എസ്പിക്ക്

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം