നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല

 

file photo

World

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല

തോക്കു ധാരികൾ വെടിവച്ചു കൊന്നത് 15 പേരെ

Reena Varghese

അബുജ: നൈജീരിയയിൽ തോക്കുധാരികൾ മോട്ടോർ സൈക്കിളിലെത്തി 15 പേരെ വെടിവച്ച് കൊലപ്പെടുത്തി. മധ്യ നൈജീരിയയിലെ നൈജർ സംസ്ഥാനത്താണ് ആക്രമണം നടന്നതെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ അറിയിച്ചു. നൈജർ സംസ്ഥാനത്തെ ബോർഗു പ്രദേശത്തുള്ള തഷാൻ മജെ, സദുറോ, റുന്‍റുവ ഗ്രാമങ്ങളിലാണ് ശനിയാഴ്ച ഒരേ സമയം ആക്രമണങ്ങൾ നടന്നത്. നിരവധി മോട്ടോർ സൈക്കിളുകളിലെത്തിയ സംഘം എല്ലാ ദിശയിലേയ്ക്കും വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടുത്തെ കടകള്‍ കൊള്ളയടിക്കുകയും ചെയ്തു.

മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഈ മേഖലയിലെ ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയ സംഭവങ്ങൾ നിരവധിയായിരുന്നു. അമെരിക്ക ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ അന്ന് ഇടപെടലുകൾ നടത്തിയിരുന്നു. എന്നാൽ ഇത്തവണ ആക്രമണം നടത്തിയത് ആരെന്നതിനെ കുറിച്ച് യാതൊരു സ്ഥിരീകരണവും ലഭ്യമല്ല.

എഥനോൾ ചേർത്ത ഇന്ധനം വാഹനങ്ങളിലെ മൈലേജ് കുറയ്ക്കും; ഒടുവിൽ സമ്മതിച്ച് കേന്ദ്ര മന്ത്രി

''സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ‍്യക്തമാക്കണം": പൊലീസിന് അൻസിബയുടെ മറുപടി

ഹോർമൂസ് കടലിടുക്കിൽ കപ്പൽ സ്വാതന്ത്ര്യം ഉറപ്പാക്കണം

പിഎസ്‌സി നിയമന തട്ടിപ്പ്: ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും, ഉത്തരവിറക്കി ഡിജിപി

ഇറാൻ നടത്തിയ ആക്രമണങ്ങൾ താൽക്കാലിക കരാറിന്‍റെ ലംഘനം